Breaking News
പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുക്കാതെ പോലീസ്, പ്രതി പോലീസുകാരന്റെ മകന്‍

തിരുവനന്തപുരം: സ്‌കൂള്‍വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതെ പോലീസ്. സ്‌കൂള്‍ അധികൃതരും രക്ഷിതാവും പരാതി നല്‍കിയിട്ടും തിരുവനന്തപുരം റൂറല്‍ സൈബര്‍ ക്രൈം സെല്‍ കേസെടുത്തില്ല. പകരം പരാതി ഒതുക്കിത്തീര്‍ക്കാന്‍ രക്ഷിതാവിനെയും സ്‌കൂള്‍ അധികൃതരെയും നിര്‍ബന്ധിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് കേസിലെ പ്രതി എന്നറിഞ്ഞതോടെയാണ് പോലീസ് പിന്‍വാങ്ങിയത്.
സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫ്‌ചെയ്ത് അശ്ലീലചിത്രമാക്കി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ തിരുവനന്തപുരം റൂറല്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഒരു വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് വിദ്യാര്‍ഥിനിയുടെ അശ്ലീലചിത്രം ലഭിച്ചിരുന്നത്. ഇതു പതിവായതോടെ വിദ്യാര്‍ഥിനിയുടെ പിതാവ് സ്‌കൂള്‍ അധികൃതരോടു പരാതിപ്പെട്ടു. പെണ്‍കുട്ടിയും മാനസികമായി തളര്‍ന്നു. ഇതേത്തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ കഴിഞ്ഞ 16-ന് സൈബര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടു പരാതിനല്‍കിയത്.
പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പരാതി നല്‍കിയ കാര്യം പുറത്തറിഞ്ഞതോടെ പല വിദ്യാര്‍ഥികള്‍ക്കും വീണ്ടും അശ്ലീലചിത്രം ലഭിച്ചു. സ്‌കൂള്‍ അധികൃതര്‍ വീണ്ടും പരാതിപ്പെട്ടതോടെയാണ് പോലീസ് അനങ്ങിയത്. രണ്ടാമത് ഉപയോഗിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് 21-ന് പ്രതിയെ കണ്ടെത്തി. സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥിയും ഇപ്പോള്‍ നഗരത്തിലെ സ്‌കൂളില്‍ പ്ലസ് വണ്ണിനു പഠിക്കുന്നതുമായ വ്യക്തിയാണ് അശ്ലീലചിത്രം ഉണ്ടാക്കി അയച്ചിരുന്നത്. കോവിഡ് സമയത്ത് സ്‌കൂള്‍ അധികൃതര്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍നിന്നുള്ള വിദ്യാര്‍ഥിനിയുടെ ചിത്രമാണ് ഇയാള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രമാക്കി മാറ്റിയത്.
പ്രതിയുടെ അച്ഛന്‍ പോലീസുകാരനാണെന്നു വ്യക്തമായതോടെയാണ് കേസൊതുക്കാനുള്ള ശ്രമം ആരംഭിച്ചത്. മകനുമായി പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥനാണെന്നാണ് ഇയാള്‍ പരാതിക്കാരോടു വെളിപ്പെടുത്തിയത്. ഇതിനു ശേഷം ഇരുകൂട്ടരെയും ഒരുമിച്ചു വിളിച്ച് പ്രശ്‌നം പരിഹരിക്കാനാണ് സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.
പ്രതിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുക്കേണ്ടതില്ലെന്നും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് വിവരം കൈമാറിയാല്‍ മതിയെന്നുമായിരുന്നു സൈബര്‍ പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പ്രതിക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും സ്‌കൂള്‍ അധികൃതരും പെണ്‍കുട്ടിയുടെ രക്ഷിതാവും ആവശ്യപ്പെട്ടു.
Breaking News
തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ


തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.
Breaking News
സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു


കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്