അടുത്തറിയാം സങ്കരയിനം നാളികേര കൃഷി

Share our post

സങ്കരയിനം നാളികേരവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്ന് ചാലോട് ‘ടി ഇന്റു ഡി’ പോളിനേഷൻ യൂണിറ്റ്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൃഷിദർശൻ പരിപാടിയുടെ ഭാഗമായി പിണറായി കൺവെൻഷൻ സെൻറിൽ നടക്കുന്ന കാർഷിക പ്രദർശന മേളയിലെ സ്റ്റാളിലൂടെയാണ് കർഷരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്.
തേങ്ങ ഉൽപാദനത്തിൽ എങ്ങനെ വർധനവ് ഉണ്ടാക്കാം, എങ്ങനെ മികച്ച വിത്ത് തേങ്ങൾ തെരഞ്ഞെടുക്കണം, മാതൃവൃക്ഷത്തിന്റെയും പിതൃവൃക്ഷത്തിന്റെയും പ്രത്യേകത, പൂങ്കുല തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വളപ്രയോഗ രീതി, മണ്ണൊരുക്കൽ തുടങ്ങി സങ്കരയിനം നാളികേര കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഇവിടെയെത്തിയാൽ മറുപടി ലഭിക്കും.

കൃത്രിമ പരാഗണ രീതി കർഷകർക്ക് നേരിട്ട് കണ്ട് പഠിക്കാനുള്ള സൗകര്യവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. 87 വർഷങ്ങൾക്ക് മുമ്പ് വിപ്ലവം സൃഷ്ടിച്ച് വികസിപ്പിച്ച ടി ഇന്റു ഡി ഇനങ്ങളുടെ ഉത്പാദനത്തിൽ പാരമ്പര്യമുള്ള സ്ഥാപനമാണ് ചാലോട് തെങ്ങ് പരാഗണ കേന്ദ്രം. സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള മൂന്ന് കേന്ദ്രങ്ങളിൽ ഒന്നാണ് ചാലോട് പ്രവർത്തിക്കുന്ന സെന്റർ. പുതിയകാലത്ത് ടി ഇന്റു ഡി ഇനത്തിന് ആവശ്യക്കാർ ഏറെയാണ്. തെങ്ങുകളുടെ കൃത്രിമ പരാഗണം നടത്തുകയെന്ന സങ്കീർണമായ പ്രക്രിയ എളുപ്പമാക്കാനാണ് ഈ സെന്റർ പ്രവർത്തിക്കുന്നത്.

ഡിസംബർ ഒന്നു മുതൽ മെയ് 31 വരെയാണ് കൃത്രിമ പരാഗണത്തിനായി തെരഞ്ഞെടുക്കേണ്ടുന്ന കാലഘട്ടം. കൃത്രിമ പരാഗണത്തിലൂടെ വികസിപ്പിക്കുന്ന തെങ്ങിൽ നിന്ന് ശരാശരി 110 മുതൽ 120 വരെ തേങ്ങ ഒരു വർഷം ലഭിക്കും. ചാലോട് ഉല്പാദിപ്പിക്കുന്ന തേങ്ങകൾ പാലയാട് കോക്കനട്ട് നഴ്സറിയിലാണ് വിതരണത്തിനായി എത്തിക്കുന്നത്. ഇതിന്റെ ഒരു തൈക്ക് 250 രൂപയാണ് വില. കർഷകർക്ക് ഇതിന് സബ്സിഡി ലഭിക്കും. വേഗത്തിൽ കായ്ക്കുന്നതിനാലാണ് സങ്കരയിനം തെങ്ങിൻ തൈകൾക്ക് ആവശ്യക്കാർ കൂടുന്നത്. സ്ഥലപരിമിതിയുള്ള ഇടങ്ങളിലും ഇവ കൃഷി ചെയ്യാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!