പേരാവൂർ കൊട്ടിയൂർ റോഡ് പെട്രോൾ പമ്പിന് സമീപം എം.ജി.സൈക്കിൾസിന്റെ പുതിയ ഷോറൂം പ്രവർത്തനം തുടങ്ങി

പേരാവൂർ: കൊട്ടിയൂർ റോഡിൽ പെട്രോൾ പമ്പിന് എതിർവശം എം.ജി.സൈക്കിൾസിന്റെ പുതിയ ഷോറൂം പ്രവർത്തനം തുടങ്ങി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യു.എം.സി മണത്തണ യൂണിറ്റ് ട്രഷറർ എ.കെ.ഗോപാലകൃഷ്ണന് കൈമാറി പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ആദ്യവില്പന നടത്തി.
വാർഡ് മെമ്പർ റജീന സിറാജ്,യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ്.പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ,വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് ,യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ,വി.കെ.രാധാകൃഷ്ണൻ,എം.ജി.സൈക്കിൾസ് ഉടമ എം.ജി.മന്മഥൻതുടങ്ങിയവർ സംബന്ധിച്ചു.