മംഗളൂരു സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഇസ്ലാമിക് റെസിസ്റ്റസ് കൗൺസിൽ

Share our post

മംഗളൂരു : മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റസ് കൗൺസിൽ ഗ്രൂപ്പ് രംഗത്ത്. ഡാർക്ക് വെബ്‍സൈറ്റിൽ ആണ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് സംഘടന രംഗത്ത് എത്തിയത്. ഷാരിഖ് ഞങ്ങളുടെ സഹോദരൻ ആണെന്ന് സംഘടന വെബ്‌സൈറ്റിൽ പറയുന്നു.

മംഗളൂരുവിലെ പ്രസിദ്ധമായ കദ്രി ക്ഷേത്രമായിരുന്നു ലക്ഷ്യം. ലക്ഷ്യത്തിൽ എത്താൻ സാധിച്ചില്ലെങ്കിലും ഇത് വിജയമാണ്. പോലീസിന്റെയും ഇന്റലിജൻസ് വിഭാഗത്തിന്റെയും പരാജയമാണ് മംഗളൂരു സ്ഫോടനം. മുസ്ലിം വിഭാഗത്തെ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ചാണ് തങ്ങൾ പദ്ധതി തയ്യാറാക്കിയതെന്ന് ഗ്രൂപ്പ് അവകാശപ്പെട്ടു.

എന്നാൽ ഇത്തരമൊരു സംഘടനയുടെ പേര് ആദ്യമായാണ് പുറത്ത് വരുന്നതെന്ന് പൊലീസ് പറയുന്നു. അത് കൊണ്ട് തന്നെ വ്യാജമായ അവകാശവാദമാണോ എന്ന് സംശയമുണ്ട്. എന്തായാലും സംഘടനെയെ കുറിച്ചും അവകാശവാദത്തെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!