Breaking News
ഭർത്താക്കന്മാർക്ക് വിഷം കൊടുക്കാൻ സഹായിച്ച ജൂലിയ; അസാധാരണ വിഷക്കൂട്ടിൽ അണലിയും
തിരുവനന്തപുരത്ത് ഷാരോൺ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്താൻ സുഹൃത്ത് ഗ്രീഷ്മ ആശ്രയിച്ചത് വിഷത്തെയാണ്. അതും ഇഞ്ചിഞ്ചായി കൊല്ലുന്ന വിഷം. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കാൻ മനുഷ്യൻ വിഷം ഉപയോഗിക്കുന്ന രീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാജാക്കന്മാർ വരെ ഒരുകാലത്ത് ജീവിച്ചിരുന്നത്ത് ഈ വിഷഭയത്തിന്റെ നിഴലിലാണ്. നൂറ്റാണ്ടുകളായി മനുഷ്യനെ പിന്തുടരുന്നതാണു വിഷത്തോടുള്ള ഭയം. രാഷ്ട്രീയ ആയുധമായും വ്യക്തിപരമായ പക തീർക്കലിനുള്ള ഉപാധിയുമായൊക്കെ വിഷം ഉപയോഗിക്കപ്പെട്ടു. വിഷം ഏതു രൂപത്തിലും വരാം, ജീവൻ കവരാം. ഇതായിരുന്നു ഭയം.
ചാണക്യന്റെ അർഥശാസ്ത്രത്തിൽ പ്രാചീന ഇന്ത്യയിലെ ‘വിഷകന്യക’മാരെപ്പറ്റി പറയുന്നുണ്ട്. ശത്രുക്കളെ ഇല്ലാതാക്കാന്‍, അൽപാൽപമായി വിഷം നൽകി വളർത്തുന്നവരാണത്രേ ഇത്തരം വനിതകൾ. രാജാക്കന്മാരാണ് ഇവരെ ശത്രുക്കൾക്കെതിരെ ഉപയോഗിക്കുക. ഇവരുടെ രക്തവും മറ്റു ശാരീരിക ദ്രവങ്ങളും വിഷമയമായിരിക്കും എന്നാണു പറയപ്പെടുന്നത്. അതിസുന്ദരിമാരായ ഇവരിലേക്ക് ആകർഷിക്കപ്പെടുന്നവരെ കാത്തിരിക്കുന്നതു മരണമാണ്. സത്യമായാലും അല്ലെങ്കിലും ഈ ആശയത്തെ അടിസ്ഥാനമാക്കി മലയാളത്തിലും ഒരു നോവലുണ്ട്.
പേരും വിഷകന്യക എന്നു തന്നെ. എസ്.കെ.പൊറ്റെക്കാടിന്റെ ഈ നോവലിൽ പക്ഷേ വിഷകന്യക സ്ത്രീയല്ല, മറിച്ച് ഭൂമിയാണ്. തിരുവിതാംകൂറിൽനിന്ന് മലബാറിലേക്ക് ഒരുകാലത്ത് വൻതോതിൽ കുടിയേറിയിരുന്നവരെക്കുറിച്ചാണ് ഈ നോവൽ. ‘നായകനെ ദൂരെയിരുന്നു കടാക്ഷിച്ചു ചാരത്തു വരുത്തി, അയാളുടെ വിയര്‍പ്പും ചോരയും പ്രേമോപഹാരങ്ങളായി കരസ്ഥമാക്കിയതിനു ശേഷം ആ ആരാധകനെ തന്റെ വിഷമയമായ ശരീരം കൊണ്ടാശ്ലേഷിച്ചു കൊല്ലുന്ന തരിശുഭൂമി’ അതായിരുന്നു പൊറ്റെക്കാടിന്റെ വിഷകന്യകയെന്നാണ് നിരൂപകന്‍ പ്രഫ. എൻ.കൃഷ്ണപിള്ള എഴുതിയത്.
ഇങ്ങനെ മണ്ണിലും മനസ്സിലും എന്നും ഭീതി വിതയ്ക്കുന്ന വാക്കാണ് വിഷം. ആ വിഷഭയം ഇന്നും തുടരുകയാണോ? എങ്ങനെയാണ് വിഷം ഒരാൾക്കെതിരെയുള്ള, അയാളെ ഇല്ലാതാക്കാനുള്ള ആയുധമായി മാറുന്നത്? ലോകത്തെമ്പാടുമുണ്ട് അതുമായി ബന്ധപ്പെട്ട, അസാധാരണമെന്നു തോന്നുന്ന കഥകൾ. ചിലതെല്ലാം സത്യമേതെന്നോ നുണയേതെന്നോ അറിയാത്ത വിധം ദുരൂഹമായവ. അറിയാം, വിഷത്തെക്കുറിച്ചുള്ള ആ കഥകൾ.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു