സംസ്ഥാനത്ത് മില്‍മ പാലിന് ആറ് രൂപ കൂട്ടാന്‍ തീരുമാനം

സംസ്ഥാനത്ത് മില്‍മ പാലിന് ആറ് രൂപ കൂട്ടാന്‍ തീരുമാനം. വില വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി.എന്നുമുതല്‍ കൂട്ടുമെന്ന കാര്യം മില്‍മ ചെയര്‍മാന് തീരുമാനിക്കാം. പാല്‍ വിലയില്‍ അഞ്ചു രൂപയുടെയെങ്കിലും വര്‍ധനയുണ്ടാകുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നേരത്തെ അറിയിച്ചിരുന്നു.
രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് വില ആറ് രൂപ കൂട്ടാന്‍ സര്‍ക്കാര്‍ മില്‍മക്ക് അനുമതി നല്‍കിയത്.