Connect with us

Breaking News

പാലിനും മദ്യത്തിനും വില കൂടുമോ? നിർ‌ണായക മന്ത്രിസഭായോഗം ഇന്ന്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പാൽ ലിറ്ററിന് 6 രൂപയാകും കൂടുക. മദ്യവിലകൂട്ടുന്നത്, വിറ്റുവരവ് നികുതി ഒഴിവാക്കിയതിലെ നഷ്ടം നികത്താൻ ആണെന്നാണ് സർക്കാർ പറയുന്നത്.നികുതി ക്രമീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്.

സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുന:രാരംഭിക്കുന്ന കാര്യവും ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും.സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി,​ പാഴ്ച്ചെലവ്,​ ധൂർത്ത് എല്ലാം സഹിക്കാൻ ജനംഅരിയുൾപ്പെടെ നിത്യോപയോഗ സാധനങ്ങളും ക്ഷേമ പെൻഷ​നുകളടക്കമുള്ള അടിയന്തര ആവശ്യങ്ങളും നിറവേറ്റുന്നതിലെ വീഴ്‌ചയ്‌ക്കൊപ്പം സർക്കാരിന്റെ ധൂർത്തും പാഴ്ച്ചെലവുകളും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളെ ബാധിച്ചുതുടങ്ങി.

പതിനോരായിരം കോടിയിൽപ്പരം രൂപ കുടിശിക കിട്ടാനുള്ള കരാറുകാരും മാസം 1600 രൂപ വാങ്ങുന്ന ക്ഷേമ പെൻഷൻകാരും റേഷൻ വാങ്ങി വിശപ്പടക്കുന്ന സാധാരണക്കാരും വറുതിയിലേക്ക് നീങ്ങുകയാണ്. 55 ലക്ഷത്തോളം പേർക്കാണ് പെൻഷനുകൾ മുടങ്ങിയത്. ഭക്ഷ്യ വകുപ്പിനുള്ള ഫണ്ട് 120 കോടിയിൽ നിന്ന് 44 കോടിയായി കുറച്ചതോടെ ശനിയാഴ്ച മുതൽ റേഷൻ മുടങ്ങുന്ന സ്ഥിതിയാണ്. കമ്മിഷൻ പകുതിയാക്കിയതോടെ റേഷൻ വ്യാപാരികൾ കടകൾ പൂട്ടുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഭക്ഷ്യകിറ്റ് നൽകിയതിൽ റേഷൻകടക്കാരുടെ കുടിശിക 50 കോടിയാണ്.

സാമ്പത്തിക പ്രതിസന്ധി നേരിടാൻ പെൻഷൻ പ്രായം കൂട്ടുന്നത് പരിഗണിച്ചെങ്കിലും എതിർപ്പ് മൂലം പിൻവാങ്ങി. ലൈഫ് ഭവന പദ്ധതിയും പണമില്ലാതെ നിലച്ചു. ചെലവു ചുരുക്കൽ ഒരു വർഷം കൂടി നീട്ടിയിട്ടും സർക്കാരിന്റെ പാഴ്ച്ചെലവിന് കുറവില്ല.ഓണക്കാലത്തെ 15,000 കോടിയിലേറെ രൂപയുടെ ക്ഷേമ,​ ആശ്വാസ നടപടികൾക്ക് പിന്നാലെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. കൂടുതൽ വായ്പയെടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിയന്ത്രണങ്ങളും സംസ്ഥാനത്തെ വരിഞ്ഞു മുറുക്കി.ദുരിതവഴികൾഅരിക്കും പാലിനും വിലകൂടുന്നു.

കരാറുകാരുടെ കുടിശിക 11,000 കോടി കടന്നുതദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകുന്നില്ല.കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള തുച്ഛമായ സഹായം നൽകുന്നില്ല.വാർദ്ധക്യകാല, വിധവ, കർഷകത്തൊഴിലാളി പെൻഷനും സാമൂഹ്യ സുരക്ഷാപെൻഷനും ഓണത്തിന് ശേഷം നൽകിയിട്ടില്ല.തദ്ദേശ സ്ഥാപനങ്ങൾക്ക് ജി.എസ്.ടി. മൂലമുണ്ടായ നഷ്ടം നികത്തുന്നില്ല.റേഷൻ വിതരണത്തിനും നെല്ല് സംഭരണത്തിനും പണം നൽകുന്നില്ലപാഴ്ച്ചെലവുകൾവൻതുക ചെലവഴിച്ച് മന്ത്രിമാരുടെ വിദേശയാത്രകൾമന്ത്രിമാർക്കും ചീഫ് വിപ്പിനും ബോർഡ് ചെയർമാൻമാർക്കും ജഡ്‌ജിമാർക്കും ആഢംബരവാഹനങ്ങൾക്ക് കോടികൾ.

ഖാദിബോർഡ് ചെയർമാന് കാറിന് 35 ലക്ഷം ഗവർണറെ അനുനയിപ്പിക്കാൻ രാജ്ഭവനിൽ ഡെന്റൽ ക്ളിനിക്കിനും സൽക്കാര സൗകര്യങ്ങൾക്കും ലക്ഷങ്ങൾഗവർണർക്കെതിരെ നിയമോപദേശത്തിന് 90 ലക്ഷംകനിയാതെ കേന്ദ്രംപരിധി വിട്ടുളള വായ്‌പ കേന്ദ്രം തടഞ്ഞുഡിസംബർ വരെ വായ്പാലഭ്യത 17,936 കോടി മാത്രം.ഇതിൽ എടുക്കാൻ 4,000 കോടി മാത്രം.

ശമ്പളച്ചെലവിന് തികയില്ല. ജി.എസ്.ടി.നഷ്ടപരിഹാരം ഉൾപ്പെടെ കേന്ദ്രസഹായം നിലച്ചു.രക്ഷാവഴികൾകേന്ദ്ര സഹായങ്ങൾ വാങ്ങാൻ സമ്മർദ്ദമുണ്ടാക്കണംമുൻഗണനാമേഖലകളെ ഒഴിവാക്കി ചെലവുചുരുക്കൽ ശക്തിപ്പെടുത്തണംകേന്ദ്രത്തിൽ നിന്ന് അധികം കിട്ടിയത്ജി.എസ്.ടി.നഷ്ടപരിഹാര കുടിശിക 5,693,കോടിധനകമ്മി നികത്താനുള്ള സഹായം 8782.67കോടി,കേന്ദ്രത്തോട് ആവശ്യപ്പെട്ടത്അധിക വായ്പാനുമതി 4,060 കോടിജി.എസ്.ടി.നഷ്ടപരിഹാര കുടിശിക 1,548 കോടിമൂലധന വികസന സഹായം 3224.61കോടിമറ്റ് കേന്ദ്ര വാഗ്ദാനങ്ങൾ 2,​063കോടി


Share our post

Breaking News

സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു

Published

on

Share our post

തിരുവനന്തപുരം: സണ്ണി ജോസഫ് എം.എല്‍.എ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നില്‍ക്കുന്ന ധീരനായ പോരാളിയാണെന്ന് ഇന്ദിരാഭവനില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വിശേഷിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം നേരത്തെ സണ്ണി ജോസഫിനൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആന്റോ ആന്റണി ചടങ്ങിനെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയത്.

കണ്ണൂര്‍ രാഷ്ട്രീയത്തില്‍ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് സുധാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ കോണ്‍ഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തോടൊപ്പം പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തര്‍ക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും ഇത് വാക്കാണെന്നും സതീശന്‍ പരിപാടിയില്‍ പറഞ്ഞു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Breaking News

തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!