Connect with us

Breaking News

അയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ്; നവീകരിച്ച റോഡിൽ അപകട സാധ്യതഅയ്യൻകുന്നിലെ റീബിൽഡ് കേരള റോഡ്; നവീകരിച്ച റോഡിൽ അപകട സാധ്യത

Published

on

Share our post

ഇരിട്ടി : പ്രളയ പുനർനിർമാണ പദ്ധതിയായ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന എടൂർ – കമ്പിനിനിരത്ത് – ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ – ചരൾ – വളവുപാറ – കച്ചേരിക്കടവ് – പാലത്തുംകടവ് റോഡ് പണിയിലെ അശാസ്ത്രിയതയ്ക്കു എതിരെ വ്യാപക പരാതി. ജനങ്ങളിൽ നിന്നു സ്ഥലം സൗജന്യമായി ലഭ്യമാക്കി 11 മീറ്റർ വീതിയിൽ പണിയുന്ന റോഡിൽ കലുങ്കുകളുടെ വീതി ശരാശരി 8 മീറ്റർ മാത്രം. ഇതിൽ തന്നെ ഇരുവശത്തെയും പാരപ്പറ്റ് അളവ് കുറച്ചാൽ 7 മീറ്റർ ആണ് ഉള്ളളവ് ലഭിക്കുക.

നവീകരണത്തിന്റെ ഭാഗമായി മെക്കാഡം ടാറിങ് പൂർത്തിയായ ഭാഗങ്ങളിൽ പുതിയ കലുങ്ക് പണിത സ്ഥലങ്ങൾ ഇതോടെ കുപ്പിക്കഴുത്ത് പോലെയായി. കലുങ്കിൽ പ്രവേശിക്കുമ്പോൾ പെട്ടെന്ന് വീതി കുറയുന്നതിനാൽ നവീകരിച്ച റോഡിൽ വാഹനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണെന്ന് പരാതിയുണ്ട്.കിലോമീറ്ററിൽ 5.25 കോടി രൂപയോളം ചെലവഴിച്ചു നിർമിക്കുന്ന റോ‍ഡിന്റെ ടാറിങ് വീതി 5.5 മീറ്റർ മാത്രം ആണ്. 7 മീറ്റർ വീതിയിൽ ടാറിങ് വേണമെന്നു നാട്ടുകാരും ജനപ്രതിനിധികളും ആവശ്യം ഉയർത്തിയെങ്കിലും ആനപ്പന്തി – അങ്ങാടിക്കടവ് – വാണിയപ്പാറ 5 കിലോമീറ്ററോളം ദൂരത്തിൽ മാത്രം ആണ് 7 മീറ്റർ വീതിയിൽ ടാറിങ് നടത്തിയത്.

‌ടൗണുകൾ വരുന്ന കുറച്ചു ദൂരം ഒഴികെ അവശേഷിച്ച 18 കിലോമീറ്റർ ദൂരവും 5.5 മീറ്റർ വീതിയിൽ ആണ് ടാറിങ് നടത്തുന്നത്. നിർദിഷ്ട പാതയിലെ പാലങ്ങൾ പുനർനിർമിക്കാത്തതുമൂലം നവീകരണം പൂർണമാകാത്ത സ്ഥിതിയാണ്. റോഡ് നിർമാണ പ്രവൃത്തിക്കു വേഗം കുറവാണെന്നും നേരത്തേ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും നാട്ടുകാർക്ക് ഇടയിൽ പരാതി ഉണ്ട്.

പഴയ കലുങ്കുകളും പാലങ്ങളും!
സംസ്ഥാനത്തെ പിടിച്ചുലച്ച 3 പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് റീബിൽഡ് കേരള റോഡ് പദ്ധതിക്ക് രൂപം നൽകിയത്. പ്രളയം ഉണ്ടായാലും തകരാത്ത നിർമാണം ഉറപ്പാക്കുന്നതിനാണ് വലിയ തുക വകയിരുത്തിയത്. നിർദിഷ്ട റോഡിൽ പല സ്ഥലങ്ങളിലും പഴയ കലുങ്കുകൾ നിലനിർത്തിയിട്ടുണ്ട്. കാലപ്പഴക്കം മൂലം തകർച്ചയിൽ ഉള്ളതടക്കം വെമ്പുഴ, കാക്കത്തോട്, ആനപ്പന്തി, കോറ, ചരൾ, പുന്നക്കുണ്ട് പാലങ്ങൾ പുതുക്കി പണിയുന്നില്ല.

രൂപകൽപനയിലെ പിഴവ്
ഗതാഗത രംഗത്ത് അഭിമാനം ആകേണ്ട റോഡ് പദ്ധതിയുടെ നിർമാണ രൂപകൽപനയിലെ പിഴവാണ് പണി പുരോഗമിക്കുമ്പോൾ വെളിവാകുന്നത്.റോഡിന്റെ രൂപകൽപന നടത്താൻ ചുമതലപ്പെടുത്തിയ കേരളത്തിനു പുറത്തുള്ള സ്വകാര്യ ഏജൻസി സ്ഥലം കാണാതെയാണ് രൂപകൽപന നടത്തിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുതിയ റോഡ് എങ്ങനെ ആയിരിക്കണമെന്നത് സംബന്ധിച്ചു സ്ഥലത്ത് എത്തി നാട്ടുകാരെയോ ജനപ്രതിനിധികളെയോ ഈ ഏജൻസിയുടെ പ്രതിനിധികൾ കണ്ടതായി ആർക്കും അനുഭവം ഇല്ല. ടാറിങ് വീതി, പാലങ്ങൾ നിർമിക്കാത്തത്, പഴയ കലുങ്ക് നിലനിർത്തൽ എന്നീ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ കെഎസ്ടിപിക്കും കൺസൽറ്റൻസിക്കും കരാറുകാർക്കും പറയാൻ ഉള്ളത് ഡിസൈനിൽ പറഞ്ഞതു പോലെയാണ് പണി നടത്തുന്നത് എന്നാണ്.

നിലവാരം ഇല്ല
മലയോര ഹൈവേ അടക്കം സംസ്ഥാന പാത നിലവാരത്തിൽ ആണ് പണിയുന്നത്. സംസ്ഥാന പാത നിലവാരം അനുസരിച്ച് 9 മീറ്റർ (7 മീറ്റർ ഗതാഗതത്തിനും 2 വശത്തും ഓരോ മീറ്റർ ഷോൾഡറും) വീതിയിൽ ടാറിങ് വേണം. നേരത്തെ ടാറിങ് നടത്തിയ വള്ളിത്തോട് – അമ്പായത്തോട് റീച്ചിൽ ഈ വീതി ഇല്ലാത്തതിനാൽ 9 മീറ്ററിലേക്ക് ടാറിങ് വീതി വർധിപ്പിക്കാൻ മാത്രം ഇപ്പോൾ പുതിയ പ്രവൃത്തി അനുവദിച്ചിട്ടുണ്ട്.
ഈ സ്ഥാനത്താണ് റീബിൽഡ് കേരളയിൽ ഇതിലും കൂടിയ തുകയ്ക്ക് നിർമാണം നടത്തുന്ന റോഡിന് സംസ്ഥാന പാത നിലവാരത്തിലുള്ള ടാറിങ് പോലും ഇല്ലാത്തത്.

ജനകീയ കമ്മിറ്റിയും അതൃപ്തിയിൽ
ശരാശരി 7.5 മുതൽ 9 മീറ്റർ വരെ വീതിയിൽ ഉണ്ടായിരുന്ന റോഡാണ് 11 മീറ്റർ വീതിയാക്കി മാറ്റിയത്. ലക്ഷങ്ങൾ വില മതിക്കുന്ന സ്ഥലമാണു റോഡിനു ഇരുവശത്തും ഉള്ളവർ വിട്ടു നൽകിയത്. ഒരു രൂപ പോലും നഷ്ടപരിഹാരം ലഭ്യമാക്കാതെ സ്ഥലം വിട്ടു നൽകാൻ വിസമ്മതിച്ച ആളുകളെ ജനപ്രതിനിധികളും ജനകീയ കമ്മിറ്റി ഭാരവാഹികളും നിരന്തരം കണ്ടു സംസാരിച്ചാണു ധാരണ ഉണ്ടാക്കിയത്. ഇത്രയും ശ്രമം നടത്തി യാഥാർഥ്യമാക്കിയ റോഡിൽ ആവശ്യമായ വീതിയിൽ ടാറിങ് ഇല്ലാത്തതിലും കലുങ്കുകൾ വീതി കുറച്ചതിലും ജനപ്രതിനിധികളും ജനകീയ കമ്മിറ്റി ഭാരവാഹികളും പ്രതിഷേധത്തിലാണ്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!