കേസുകള്‍ തീര്‍പ്പാക്കുന്നതിനുളള കാലതാമസത്തിനെതിരെ ഹൈക്കോടതി

കൊച്ചി:കേസുകള്‍ തീര്‍പ്പാക്കുന്നതിനുളള കാലതാമസത്തിനെതിരെ ഹൈക്കോടതി.ആത്മപരിശോധന ആവശ്യമാണെന്ന് ജസ്റ്റിസ് പി. വി .കുഞ്ഞിക്യഷ്ണന്‍ പരാമര്‍ശിച്ചു.കേസുകളിലെ കാലതാമസം പൊതുസമൂഹത്തിന് കോടതിയിലുളള വിശ്വാസം നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന ഏറെ പഴക്കമുളള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്താനും നിര്‍ദേശം നല്‍കി.ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.20 വര്‍ഷം വരെ പഴക്കമുളള ഹര്‍ജികള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
ഇതിന് രജിസ്ട്രിയും ഉത്തരവാദിയെന്ന് നിരീക്ഷിച്ചു. തൃശൂര്‍ സ്വദേശിയായ എം കെ സുരേന്ദ്രബാബു കൊടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതിയുടെ പരാമര്‍ശം.