ലഹരി വിമുക്തരുടെ കുടുംബസംഗമം നാളെ

കണ്ണൂർ: ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആർ.പിസിയുടെ ചൊവ്വയിലെ ഡി അഡിക്ഷൻ ആൻഡ് കൗൺസലിങ് കേന്ദ്രത്തിൽനിന്ന് ലഹരിവിമുക്തി നേടിയവരുടെ സംഗമം വ്യാഴം രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനംചെയ്യും.
ലഹരി ഉപയോഗം വഴി ജീവിതം കൈവിട്ടുപോയവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനാണ് ഐ.ആർ.പി.സി .ഡി. അഡിക്ഷൻ ആൻഡ് കൗൺസലിങ് കേന്ദ്രം ആരംഭിച്ചത്. 2018ൽ ആരംഭിച്ച കേന്ദ്രത്തിൽ ഇതിനകം 450ലേറെ പേർക്ക് ചികിത്സ ലഭ്യമാക്കി. ഇതിൽ ഭൂരിപക്ഷം പേരും ജീവിതം തിരിച്ചുപിടിച്ചു