Breaking News
വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാറടിസ്ഥാനത്തിലുള്ള വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ദൃശ്യമാധ്യമരംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രീഡിഗ്രി/പ്ലസ് ടു അഭിലഷണീയം. ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്സ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
പിആർഡിയിൽ പ്രവൃത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താമാധ്യമത്തിൽ വീഡിയോഗ്രഫി, എഡിറ്റിംഗ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. കണ്ണൂർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഫുൾ എച്ച്ഡി കാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. ഡ്രൈവിംഗ് ലൈസൻസ് വേണം. താൽപര്യമുള്ളവർ വിശദമായ അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ പി ഒ, കണ്ണൂർ, 670002 എന്ന വിലാസത്തിലോ kannurdio@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കണം.
അപേക്ഷയിൽ പേര്, വിലാസം, ഇ മെയിൽ, ഫോൺ നമ്പർ, ആധാർ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവയോടൊപ്പം, വീഡിയോ ക്യാമറ, ലാപ്ടോപ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ് വെയർ, വീഡിയോ ട്രാൻസ്മിഷനുള്ള സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഉൽപ്പെടുത്തണം. തെറ്റായതോ അപൂർണമോ ആയ വിവരങ്ങൾ രേഖപ്പെടുത്തിയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
അഭിരുചി പരീക്ഷ, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന, ടെസ്റ്റ് കവറേജ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പാനലിലേക്ക് വീഡിയോഗ്രാഫർമാരെ ഉൾപ്പെടുത്തുക.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ ഒന്ന്. കൂടുതൽ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ നോട്ടീസ് ബോർഡിലുണ്ട്. ഫോൺ: 04972 700231.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്