Connect with us

Breaking News

പണത്തിനു വഴികൾ പലത്; ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകി പിലാത്തറ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ

Published

on

Share our post

പിലാത്തറ :ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകി പിലാത്തറ സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥികൾ. പരിയാരം പഞ്ചായത്തിലെ തിരുവട്ടൂരിലെ കുടുംബത്തിനാണ് കോളജിലെ 2021-23 ബാച്ച് എംഎസ്ഡബ്ല്യു വിഭാഗം വിദ്യാർഥികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹവീട് നിർമിച്ചു നൽകിയത്.

കോളജ് നടപ്പാക്കുന്ന സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും കൈകോർത്താണ് വീട് പൂർത്തീകരിച്ചത്. കഴിഞ്ഞ ഡിസംബറിൽ നടന്ന ക്യാംപിന്റെ ഭാഗമായി അരിപാമ്പ്രയും പരിസര പ്രദേശങ്ങളും സന്ദർശിച്ചപ്പോഴായിരുന്നു തകർന്നു വീഴാറായ വീട് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. ചോർന്നൊലിക്കുന്ന മേൽക്കൂരയും അടച്ചുറപ്പില്ലാത്ത വാതിലുമുള്ള വീട് അവരെ നൊമ്പരപ്പെടുത്തി.അടിയന്തരമായി വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ അവർ അപ്പോൾത്തന്നെ തീരുമാനമെടുത്തു.

എന്നാൽ ഇതിനായി വീടിന്റെ ഉറപ്പ് പരിശോധിച്ചപ്പോഴാണ്, അറ്റകുറ്റപ്പണി നടത്തിയാലും വീട് നിലനിൽക്കാനുള്ള അടിത്തറ ഇല്ലെന്നു മനസ്സിലാക്കിയത്. തുടർന്നു പഞ്ചായത്തിനെ സമീപിച്ചെങ്കിലും നിയമവ്യവസ്ഥകളുടെ പരിമിതിക്കുള്ളിൽ വീട് നിർമിച്ചു നൽകാൻ പറ്റില്ലെന്നായിരുന്നു മറുപടി. അങ്ങനെയാണ് ഭവന നിർമാണത്തിന് മുൻകയ്യെടുക്കാൻ വിദ്യാർഥികൾ തീരുമാനിച്ചിറങ്ങിയത്.

പണത്തിനു വഴികൾ പലത്

വീട് നിർമാണത്തിന്റെ സുഗമമായ നടത്തിപ്പിന് ടി.എം.ഷിന്റോ, അരുൺ രാജ്, റിഷിമോൻ ബാബു, ടി.നിമ എന്നിവരടങ്ങുന്ന നാലംഗ കമ്മിറ്റി രൂപീകരിച്ചു.നിർമാണസാമഗ്രികൾ സംഘടിപ്പിക്കാൻ സ്പോൺസർമാരെ കണ്ടെത്തി. കോളജിലെ നാഷനൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ദശദിന ക്യാംപിന്റെ ആദ്യദിനമായ ഫെബ്രുവരി 20ന് കുറ്റിയടിച്ചു. 23ന് തറ കെട്ടലും 25ന് കട്ടിളവയ്പും നടത്തി. ക്യാംപിന്റെ സമാപന ദിനമായ 27ന് ചുമരുകെട്ടലും പൂർത്തിയാക്കി. 20 രൂപയുടെ ഗൂഗിൾ പേ ചാലഞ്ചിലൂടെയും കൂപ്പൺ വഴിയും വിദ്യാർഥികൾ വഴിയും കാരുണ്യ സംരംഭത്തിന് വേഗം കൂട്ടി. ക്യാംപിനു ശേഷമുള്ള മാസങ്ങളിൽ നിർമാണം ഘട്ടം ഘട്ടമായി തുടർന്ന് സെപ്റ്റംബർ 25ന് വീട് പൂർത്തീകരിച്ചു.

താക്കോൽ കൈമാറി

മൂന്നു ലക്ഷം രൂപയാണ് ചെലവായത്. സെന്റ് ജോസഫ് ചർച്ച് ഇടവക വികാരി ഫാ. ജോളി അൽഫോൻസും കോളജ് സോഷ്യൽ വർക്ക് വിഭാഗത്തിലെ മുൻ അധ്യാപകൻ റെൻസി ഫ്രാൻസിസും നിർമാണ കാലം മുഴുവൻ ഒപ്പംനിന്നു. ഇന്നലെ കോളജ് ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ എ.എൻ.ഷംസീർ കുടുംബത്തിന് താക്കോൽ കൈമാറി. പ്രിൻസിപ്പൽ ഡോ. കെ.സി.മുരളീധരൻ അധ്യക്ഷത വഹിച്ചു. ടി.നിമ റിപ്പോർട്ട് അവതരിപ്പിച്ചു. എം.വിജിൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ശ്രീധരൻ, ടി.ഷീബ, അഷ്റഫ് കൊട്ടോല, സിസിലി ലൂയിസ്, ഫാ. ജോൺസൺ സിമേത്തി, രാജി സി.നായർ, മുഹമ്മദ് നൗഷാദ് നാസർ, ഇ.എൻ.അഞ്ജലി എന്നിവർ പ്രസംഗിച്ചു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!