Breaking News
‘വിശ്വാസപ്പേടി’യിൽ അന്ധ വിശ്വാസ നിരോധന നിയമം
തിരുവനന്തപുരം: നാടിനെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ, ഡിസംബർ 5ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുന്ന അന്ധവിശ്വാസ നിരോധന നിയമം മത വിശ്വാസപ്പേടിയിൽ. മതവിശ്വാസങ്ങളെ എതിർക്കാതെ, നിയമത്തിൽ അന്ധവിശ്വാസത്തെ എങ്ങനെ നിർവചിക്കുമെന്നതാണ് സർക്കാരിനെ കുഴയ്ക്കുന്നത്.ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ കേരള നിയമ പരിഷ്ക്കരണ കമ്മിഷനാണ് അന്ധവിശ്വാസ നിരോധന നിയമത്തിന്റെ കരട് തയ്യാറാക്കിയത്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സമാന നിയമങ്ങൾ പരിശോധിച്ചും, കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തിയുമാണിത്.
മഹാരാഷ്ട്ര നിയമ മാതൃകയിലാണ് ശിക്ഷാവ്യവസ്ഥകൾ. കർണാടക നിയമത്തിലെ നിർവചനം ശാസ്ത്രത്തിന്റെ പിൻബലമില്ലാത്തതൊക്കെ അന്ധവിശ്വാസമെന്നാണ്. അത് അതേപടി സ്വീകരിച്ചാൽ, ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള കുട്ടികളുടെ കുത്തിയോട്ടം, വിവിധ ക്ഷേത്രങ്ങളിലെ തൂക്ക മഹോത്സവങ്ങൾ,ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ രോഗശാന്തി ശുശ്രൂഷകൾ, മലബാറിലെ തീയാട്ടം,തെയ്യം തുടങ്ങിയ ചടങ്ങുകൾ വിലക്കപ്പെടുന്ന സാഹചര്യമുണ്ടാകും. ഇത് മതവിശ്വാസങ്ങളെ ഘനിക്കലാവുമെന്നാണ് സർക്കാരിന്റെ ആശങ്ക.
ഇത് മറികടക്കാൻ സംഘടിതമായോ,സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലോ നടക്കുന്നവയൊഴികെയുള്ള ചടങ്ങുകളെന്ന് നിർവചിക്കാമെന്നാണ് നിയമ വകുപ്പിന്റെ നിർദ്ദേശം. എന്നാലിത് ഭരണഘടനയിലെ തുല്യനീതി സങ്കല്പത്തിന് എതിരാവുമെന്നും വാദമുണ്ട്. മത സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും പൗരന്റെ മൗലികാവകാശങ്ങളാണ്.മഹാരാഷ്ട്രയിൽസമഗ്ര നിയമം2013ൽ മഹാരാഷ്ട്രാ നിയമസഭ പാസ്സാക്കിയത് അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരായ സമഗ്ര നിയമമാണ്. മന്ത്രവാദം,പിശാച് ബാധ, മാന്ത്രികക്കല്ലുകൾ,തകിടുകൾ,ആകർഷണയന്ത്രങ്ങൾ,ദിവ്യചികിത്സ തുടങ്ങി.
അന്ധവിശ്വാസങ്ങളെ നേരിടാൻ ശക്തവും. കുറ്റകൃത്യങ്ങൾക്ക് 6 മാസം മുതൽ 7 വർഷം വരെ തടവും, 5000 മുതൽ 50,000 രൂപവരെ പിഴയും.ഇതിന്റെ ചുവടുപിടിച്ചാണ് കർണാടകയും രണ്ടു വർഷം മുമ്പ് നിയമം കൊണ്ടുവന്നത്. ആഭിചാര കൊലകൾക്കൊപ്പം, എച്ചിലിലകളിൽ താണജാതിക്കാർ ഉരുളു നേർച്ച നടത്തുന്ന മടേസ്നാന പോലുള്ള ദുരാചാരങ്ങളും നിയമത്തിന്റെ പരിധിയിൽപ്പെടും.വാസ്തു,ജ്യോതിഷം, വിശ്വാസത്തിന്റെ ഭാഗമായുളള തല മൊട്ടയടിക്കൽ,കാതുകുത്ത് വഴിപാടുകൾ തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്. ബീഹാറിലും, ഝാർഖണ്ഡിലും ഛത്തീസ്ഗഡിലും കൂടോത്രം തടയുന്നതിനുള്ള നിയമമുണ്ട്.പ്രേതബാധയുടെ പേരിൽ സ്ത്രീകൾക്കെതിരായ കൈയേറ്റങ്ങൾ തടയുന്നതാണ് രാജസ്ഥാനിലെ നിയമം .
Breaking News
കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്‌സിൽ മൃതദേഹം കണ്ടത്.
Breaking News
നാദാപുരത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി ഫിദ ഫാത്തിമ (22)യാണ് മരിച്ചത്. തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഫാത്തിമ ഭർതൃവീട്ടിൽ നിന്നും തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്.
ഒന്നര വർഷം മുൻപായിരുന്നു വിവാഹം. ഫിദയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
Breaking News
തലശ്ശേരിയിൽ ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ
തലശ്ശേരി:ആദ്യ ഭാര്യയെ വഴിയിൽ തടഞ്ഞിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രതി പിടിയിൽ .ആദ്യ ഭർത്താവും ടിപ്പർ ലോറിഡ്രൈവറുമായ കോട്ടയം പൊയിൽ കോങ്ങാറ്റയിലെ നടുവിൽ പൊയിൽ എം.പി.സജുവിനെ (43) കതിരൂർ പോലീസ് അറസ്റ്റ് ചെയ്തത് .
രാവിലെ പാട്യത്താണ് സംഭവം. പാട്യം സ്വദേശിനിയായ ലിന്റയെ (34) 2011 ലാണ് പ്രതി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു.എന്നാൽ സജുവിൻ്റെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ.2024 ൽവിവാഹ ബന്ധം വേർപെടുത്തി. തുടർന്ന് യുവതിയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.
ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂർ പോലീസിൽ ലിൻ്റ പരാതിയും നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോവുമ്പോൾ കാറിലെത്തിയ പ്രതി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയാണത്രെ ഉണ്ടായത്.യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ പ്രതി ഒരു വീട്ടിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കണ്ടബേത്താണ് അന്വേഷണം നടത്തിയത്. പ്രതിയെ തലശേരി കോടതി റിമാൻ്റ് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു