വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് നിഗമനം

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്യാസ് ഗോഡൗൺ റോഡ് നായാടിക്കുന്ന് സരസ്വതി അമ്മ (68), മകൻ (48) എന്നിവരാണു മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്നാണു നിഗമനം.
അമ്മയെ കഴുത്തിൽ ആഴമേറിയ മുറിവേറ്റ നിലയിലും മകൻ തൂങ്ങി മരിച്ച നിലയിലുമാണ്. ചൊവ്വാഴ്ച രാവിലെ ഒൻപതോടെയാണ് കിടപ്പുമുറിയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ തുടങ്ങി.