Breaking News
കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം ഇന്ന് തുടങ്ങും
കണ്ണൂർ: ജില്ലാ സ്കൂൾ കലോത്സവത്തിന് ചൊവ്വാഴ്‌ച തുടക്കമാകും. 26വരെയാണ് കലോത്സവം. മത്സരങ്ങൾ രാവിലെ 9.30ന് ആരംഭിക്കും. നഗരത്തിലെ 16 വേദികളിലായാണ് മത്സരങ്ങൾ. 15 ഉപജില്ലകളിൽനിന്ന് 12,085 കുട്ടികൾ പങ്കെടുക്കും. പകൽ 2.30ന് പ്രധാന വേദിയായ മുനിസിപ്പൽ സ്കൂളിൽ സ്പീക്കർ എ .എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
പ്രധാന വേദിയിൽ രാവിലെ ഭരതനാട്യം മത്സരത്തോടെയാണ് അരങ്ങുണരുക. ടൗൺസ്‌ക്വയറിൽ കേരളനടനവും തളാപ്പ് മിക്‌സഡ് യുപി സ്‌കൂളിൽ ഓട്ടൻതുള്ളലും സെന്റ് മൈക്കിൾസ് സ്‌കൂളിന് മുൻവശം പൂരക്കളിയും സെന്റ് മൈക്കിൾസ് സ്‌കൂൾ ഗ്രൗണ്ടിൽ ബാൻഡ് മേളവും നടക്കും. രചനാ മത്സരങ്ങൾ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറിയിലാണ്.
കലോത്സവത്തോടനുബന്ധിച്ച് വിളംബരജാഥ നടത്തി. കണ്ണൂർ പ്രഭാത് ജങ്‌ഷനിൽ ആരംഭിച്ച് സ്റ്റേഡിയം കോർണറിൽ സമാപിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും ജാഥയ്‌ക്ക് പൊലിമയേകി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികളും അധ്യാപകരും എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വളന്റിയർമാരും വിദ്യാർഥികളും അണിനിരന്നു.
വിദ്യാഭ്യാസ ഉപ ഡയറക്ടർ വി. എ ശശീന്ദ്രവ്യാസ്, ഡെപ്യൂട്ടി മേയർ കെ. ഷബീന തുടങ്ങിയവർ നേതൃത്വം നൽകി. കലോത്സവത്തിൽ ഹരിത പെരുമാറ്റച്ചട്ടം പാലിക്കും. ഇതിനാവശ്യമായ വേസ്റ്റ് ബിൻ കുടുംബശ്രീയുടെ സഹകരണത്തോടെ നിർമിച്ചു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയാണ് വല്ലം മടയൽ സംഘടിപ്പിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു