Breaking News
കിട്ടാക്കടം 8.7 ലക്ഷം കോടി , എഴുതിത്തള്ളിയത് പത്ത് ലക്ഷം കോടി , തിരിച്ചുപിടിച്ചത് 1.32 ലക്ഷം കോടി ; റിസർവ് ബാങ്ക് വെളിപ്പെടുത്തല്‍

ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയ പത്തുലക്ഷം കോടിയോളം രൂപ കിട്ടാക്കടത്തിൽ തിരിച്ചുപിടിക്കാനായത് 13 ശതമാനം മാത്രമെന്ന് റിസർവ് ബാങ്ക് വെളിപ്പെടുത്തൽ. 10,09,510 കോടി രൂപ എഴുതിത്തള്ളിയപ്പോൾ തിരിച്ചുപിടിക്കാനായത് 1.32 ലക്ഷം കോടി രൂപ മാത്രമാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അറിയിച്ചു. 8.7 ലക്ഷം കോടിയോളം രൂപ ഇപ്പോഴും കിട്ടാക്കടമായി അവശേഷിക്കുന്നു.
കിട്ടാക്കടത്തിന്റെ അളവ് കുറയ്ക്കുന്നതിനും നികുതി ലാഭിക്കുന്നതിനുമാണ് ബാങ്കുകൾ എഴുതിത്തള്ളൽ നടത്താറുള്ളത്. എഴുതിത്തള്ളിയ തുക ബാങ്കുകളുടെ നികുതി കണക്കാക്കാനുള്ള ലാഭത്തിൽനിന്ന് കുറയ്ക്കാറുണ്ട്. എഴുതിത്തള്ളിയ കിട്ടാക്കടത്തിൽ നല്ലൊരു പങ്കും വൻകിട കോർപറേറ്റുകളുടേതാണ്.
തിരിച്ചടവ് മുടങ്ങുമ്പോഴും അനുവദിച്ച വായ്പ തിരിച്ചുപിടിക്കാനുള്ള സാധ്യത ഇല്ലാതാകുമ്പോഴുമാണ് ബാങ്കുകൾ എഴുതിത്തള്ളലിലേക്ക് കടക്കാറുള്ളത്. ഇങ്ങനെ എഴുതിത്തള്ളുന്ന വായ്പകൾ ബാങ്കിന്റെ ബാലൻസ് ഷീറ്റിൽനിന്ന് ‘നഷ്ടം’ എന്ന് കണക്കാക്കി നീക്കും. വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള മാർഗങ്ങൾ തുടരുമെന്ന ഉറപ്പോടെയാണ് ബാങ്കുകളുടെ എഴുതിത്തള്ളൽ. 10 വർഷ കാലയളവിൽ 13.23 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളിയിട്ടുണ്ട്. കൂടുതലായി എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. കഴിഞ്ഞ അഞ്ചുവർഷം 7.35 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത്.
എസ്.ബി.ഐ 2.05 ലക്ഷം കോടി രൂപ, പഞ്ചാബ് നാഷണൽ ബാങ്ക് 67,214 കോടി, ബാങ്ക് ഓഫ് ബറോഡ 66,711 കോടി, ഐസിഐസിഐ 50,514 കോടി എന്നിങ്ങനെയാണ് എഴുതിത്തള്ളിയത്. ബാങ്കുകളുടെ നിലവിലെ കിട്ടാക്കടം അനുപാതം 5.9 ശതമാനമാണ്. എന്നാൽ, എഴുതിത്തള്ളിയ വായ്പകളിൽ ഇനിയും തിരിച്ചുപിടിക്കാനാകാത്ത തുകകൂടി ചേർത്താൽ അനുപാതം 13.10 ശതമാനത്തിലേക്ക് ഉയരും.
Breaking News
ചാലോടിൽ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

മട്ടന്നൂർ : കുത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് (26), മുഴപ്പിലങ്ങാട്ട് കുളം ബസാർ ഇ. എം.എസ് റോഡിൽ കെൻസിൽ മുഹമ്മദ് ഫാഹിം(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്, ജലീഷ്, എന്നിവർക്കൊപ്പം സുഹൈൽ, എൻ.രജിത്ത്,സി. അജിത്ത് എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ,കെ. ഉത്തമൻ, കെ. അശോകൻ, സി. ഹരികൃഷ്ണൻ, സോൾദേവ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
Breaking News
മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മട്ടന്നൂർ:കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വെമ്പടി കാട്യംപുറം സ്നേഹ തീരത്ത് എ.കെ.ദീക്ഷിതാണ്((12) മരിച്ചത് ചൊവ്വ വൈകിട്ട് നാലരയോടെ നെല്ലൂന്നി അങ്കണവാടി കുളത്തിലാണ് അപകടം. നെല്ലൂന്നിയിലെ അച്ഛൻ്റെ കുടുംബവീട്ടിലെത്തിയ ദീക്ഷിത് വൈകിട്ടോടെ സഹോദരനോടും സുഹൃത്തുക്കളോടുമൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ മുങ്ങിത്താഴ്ന്ന ദീക്ഷിതിനെ പുറത്തെടുത്ത് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിയാരം യുപി സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ: എം വി മനോജ്. അമ്മ: എ.കെ. വിജിന. സഹോദരങ്ങൾ: നന്ദന (പ്ലസ്ടു വിദ്യാർത്ഥി ചാവശേരി എച്ച്എസ്എസ്), ദർശിത് (വിദ്യാർത്ഥി പരിയാരം യുപി സ്കൂൾ).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്