ആർമി,പോലീസ് സൗജന്യ റിക്രൂട്ട്‌മെന്റ് റാലിയും സെലക്ഷനും പേരാവൂരിൽ

പേരാവൂർ : കണ്ണൂർ ജില്ലയിലെ പേരാവൂർ തൊണ്ടിയിൽ പ്രവർത്തിച്ചുവരുന്ന മോണിംഗ് ഫൈറ്റേഴ്‌സ് ഇൻഡ്യുറൻസ് അക്കാദമി 2023 വർഷത്തേക്കുള്ള(ആർമി,പോലീസ്) റിക്രൂട്ട്‌മെന്റ് റാലിയും സെലക്ഷനും ഡിസംബർ 15ന് നടത്തുന്നു.
യൂണിഫോം മേഖലയിലാണ് പ്രീ റിക്രൂട്ട്‌മെന്റ് നടക്കുന്നത് .ആദ്യം റിപ്പോർട്ട് ചെയ്യുന്ന ആയിരം കുട്ടികളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത് .പരിശീലനം സൗജന്യമാണ്.2023 ജനുവരി ഒന്നിന് പുതിയ ബാച്ചിന്റെ ട്രെയിനിങ്ങ് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:9447263904,9400283274,9567570890,8086174259,6238299158,7034680720.