മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കണ്ണൂര്‍: എസ്. എന്‍ പാര്‍ക്ക് റോഡില്‍ വച്ച് 2021 ഡിസംബറില്‍ കണ്ണൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും ചേര്‍ന്ന് 170 മില്ലി ഗ്രാം മാരക മയക്കുമരുന്നായ എല്‍.എസ് .ഡി .സ്റ്റാമ്പ് കൈവശം വച്ച് കടത്തി കൊണ്ട് വന്നതിനാണ് കണ്ണൂര്‍ നീര്‍ക്കടവ് സ്വദേശി പ്രജൂണ്‍ സി പിയെ അറസ്റ്റ് ചെയതത്.
ഈ കേസില്‍ കണ്ണൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാഗേഷ്.ടി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് വടകര കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു