ഈ യുവതികളുടെ ഇഷ്ടതൊഴിൽ അമ്പലത്തിലെ മോഷണം, പിടിയിലായത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കവർച്ചക്കിടെ

കൊച്ചി: എറണാകുളം രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം ഭക്തയുടെ മാലമോഷണം പോയ സംഭവത്തിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് ചിറ്റൂർ സ്വദേശികളായ ശീതൾ (26), ഗൗതമി (29) എന്നിവരെയാണ് തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തുനിന്ന് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റുചെയ്തത്.