Breaking News
ഗുണ്ടകളെ വെല്ലും രീതിയിൽ തമ്മിലടിച്ചത് സ്കൂൾ കുട്ടികൾ, കാരണം ഒരു കൈയിടൽ, പത്താം ക്ളാസുകാരന്റെ വീരപുരുഷൻ കൊടും ക്രിമിനൽ
കോട്ടയം: ക്ളാസ് മുറിയിലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ട പിണക്കവും വഴക്കും സ്കൂൾ ഗേറ്റും കടന്ന് തെരുവിലേയ്ക്ക് നീളുകയാണ്. സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള തെരുവു യുദ്ധമാണിപ്പോൾ നഗരങ്ങളിൽ. കോട്ടയത്തും ഏറ്റുമാനൂരും കുമരകത്തും പാലായിലുമൊക്കെ പതിവായി സ്കൂൾ വിദ്യാർത്ഥികൾ തമ്മിലടിച്ച നിരവധി സംഭവങ്ങളാണുണ്ടായത്.വിദ്യാർത്ഥിനിയുടെ തോളിൽ സഹപാഠി കൈയിട്ടെന്നതിനെ തുടർന്ന് ഏറ്റുമാരിലെ സ്കൂളിലുണ്ടായ തർക്കം അമ്പത് വിദ്യാർത്ഥികൾ സംഘം ചേർന്നുള്ള കൂട്ടയടിയിലേയ്ക്കാണ് മാറിയത്.
ഏറ്റുമാനൂർ സ്റ്റാൻഡിലേയ്ക്ക് നീങ്ങിയ കൂട്ടയടി ഒടുവിൽ പൊലീസ് ഇടപെട്ടാണ് ശാന്തമാക്കിയത്. കളിയാക്കിയെന്നതിനെ ചൊല്ലിയാണ് കോട്ടയം നഗരത്തിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. സമാനമായ വഴക്ക് കുമരകം ടൗണിലേയ്ക്കു നീണ്ടിട്ടും അധികമായില്ല. കൊവിഡ് മൂലം രണ്ട് വർഷത്തോളം വീട്ടിൽ ഒറ്റപ്പെട്ട് കഴിഞ്ഞതും കുട്ടികൾ അക്രമ വാസനയും ആസക്തിയും കൂട്ടിയിട്ടുണ്ടെന്ന് പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഭവങ്ങളിലെല്ലാം പ്രതി സ്ഥാനത്ത് കൗമാരക്കാരാണെന്നതും ശ്രദ്ധേയമാണ്.
മനോഭാവം മാറിപണ്ട് കുട്ടികൾ തമ്മിലുള്ള പിണക്കങ്ങൾക്ക് ഒരു ദിവസത്തെ ആയുസേയുണ്ടായിരുന്നുള്ളൂവെങ്കിൽ ഇപ്പോഴത് പകയായി മാറുകയാണ് . കോളേജ് വിദ്യാർത്ഥി സംഘർഷങ്ങൾ പതിവാണെങ്കിലും സ്കൂൾ വിദ്യാർത്ഥികൾ ഇങ്ങനെ ഏറ്റു മുട്ടുന്നത് ഇപ്പോഴാണ്. അദ്ധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഇവരെ നിയന്ത്രിക്കാനാവുന്നില്ല. കുട്ടികളുടെ മനോഭാവത്തിൽ മാറ്റം പ്രകടമായിട്ടുണ്ട്. പത്തിലും പ്ളസ്ടുവിനും പഠിക്കുന്ന കുട്ടികളിൽ ചിലർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളുടെ ആരാധകരാണ്.
ഇവരുടെ ഫേസ് ബുക്ക് പ്രൊഫൈലുകളിലും ഫോട്ടോകളിലും ആരാധനയോടെയാണ് കമന്റിടാറുള്ളതെന്നതും ശ്രദ്ധേയാണ്.കാരണം പലത്വീട്ടിലും സ്കൂളിലും നിയന്ത്രണത്തിലുണ്ടായ അയവ്.ആക്ഷൻ സിനിമകളോടുള്ള അതിരുവിട്ട ആരാധന.ഓൺലൈൻ ഗെയിമുകളുടെ അമിതമായ സ്വാധീനം.വ്യക്തിത്വ വികസനത്തിന് ഉതകാത്ത വിദ്യാഭ്യാസം.സൈക്കോളജിസ്റ്റ് രമ്യ മോഹൻ പറയുന്നു” അക്രമവാസന കുട്ടികളിൽ കൂടി. പുതിയ സിനിമകളടക്കം കുട്ടികളുടെ മനസിനെ സ്വാധീനിക്കുന്നുണ്ട്. പേരന്റിംഗ് എന്നത് വലിയ വെല്ലുവിളി കൂടിയായ കാലമാണിത്”
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു