കാടും കപ്പലും കയറി കഴിഞ്ഞമാസം കെ .എസ്. ആർ. ടി .സി പോക്കറ്റിലാക്കിയത് 2.24 കോടി രൂപ, വരാനിരിക്കുന്ന ട്രിപ്പുകൾ അറിഞ്ഞാൽ ആരുടെ മനസിലും ലഡു പൊട്ടും

ആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ വിനോദ സഞ്ചാര വിഭാഗമായ ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) ജില്ലാ വിഭാഗം കഴിഞ്ഞമാസം നേടിയത് 10 ലക്ഷത്തിലധികം രൂപ കളക്ഷൻ. മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാർ ജംഗിൾ സഫാരി മുതൽ ആഡംബര കപ്പൽ യാത്ര വരെ ക്രമീകരിക്കാനുള്ള ഒരുക്കത്തിലാണ് ബി.ടി.സി. ഒക്ടോബറിൽ 10.31 ലക്ഷമാണ് ജില്ലയിലെ ആകെ ബി.ടി.സി കളക്ഷൻ. മാവേലിക്കര ഡിപ്പോ 5.40 ലക്ഷത്തിന്റെ വരുമാനവുമായി ഒന്നാം സ്ഥാനം സ്വന്തമാക്കി.ഒക്ടോബറിലെ ബഡ്ജറ്റ് ടൂറിസം വരുമാനം (രൂപയിൽ)ആലപ്പുഴ: 1,14,040 – 3 ട്രിപ്പുകൾ
ഹരിപ്പാട്: 1,61,360 – 2 ട്രിപ്പുകൾചേര്‍ത്തല: 43,240 – 3 ട്രിപ്പുകൾ
എടത്വ: 69,620 – 4 ട്രിപ്പുകൾ
മാവേലിക്കര: 5,40,945 – 10 ട്രിപ്പുകൾ
കായംകുളം: 1,02,750 – 1 ട്രിപ്പ്ആകെ: 10,31,955നവംബറിലെ ട്രിപ്പുകൾജംഗിൾ സഫാരി – മൂന്നാർ (ദ്വിദിനം), ആഡംബര കപ്പൽ യാത്ര, വാഗമൺ, ചോറ്റാനിക്കര, മൂകാംബിക, ഉഡുപ്പി, ആനച്ചാടി കുത്ത്, ഇടുക്കി
റോസ്‌മല, പാലരുവി, തെന്മല, മൂന്നാർ – കാന്തല്ലൂർ- മറയൂർ (ദ്വിദിനം), മലക്കപ്പാറ, ചതുരങ്കപ്പാറ, വയനാട് (ത്രിദിനം)ഫുഡ് സ്ട്രീറ്റിലേക്കും യാത്രനഗരത്തിൽ ആരംഭിക്കാനൊരുങ്ങുന്ന ഈവനിംഗ് ഫുഡ് സ്ട്രീറ്റിലേക്കും
കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ ഒരുക്കും.
ബഡ്‌ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള ട്രിപ്പുകൾ ആലപ്പുഴ ബീച്ച് ഉൾപ്പെടുത്തി നടത്തുന്നുണ്ട്. പൈതൃക സ്ഥലങ്ങളിലൂടെ ആലപ്പുഴയുടെ കാണാക്കാഴ്ചകൾ എന്ന പേരിൽ ഒരു പാക്കേജും നിലവിലുണ്ട്.
ബഡ്ജറ്റ് ടൂറിസത്തിന് പ്രതീക്ഷിച്ചതിലധികം പിന്തുണയാണ് ലഭിക്കുന്നത്. ഓരോ മാസവും കാലാവസ്ഥയ്ക്ക് അനുയോജ്യമായ ട്രിപ്പുകളാണ് തിരഞ്ഞെടുക്കുന്നത്. ഒക്ടോബറിൽ ബഡ്‌ജറ്റ് ടൂറിസം സെൽ സംസ്ഥാന തലത്തിൽ 2.24 കോടി രൂപ വരുമാനം നേടിയെന്നത് അത്യന്തം അഭിമാനകരമാണ്. പോക്കറ്റ് കാലിയാകാതെ കുടുംബത്തോടൊപ്പം സ്ഥലങ്ങൾ ആസ്വദിക്കാമെന്നതാണ് ബി.ടി.സി ട്രിപ്പുകളുടെ പ്രത്യേകത.