Breaking News
അമ്പാടിമലയിലെ ബിരിയാണി ചലഞ്ച് വിജയം; ആതിരയുടെ ചികിത്സയ്ക്കായി ലഭിച്ചത് പത്ത് ലക്ഷം

ചോറ്റാനിക്കര: ബിരിയാണി ചലഞ്ച് ജനം ഏറ്റെടുത്തു, ആതിരയ്ക്ക് വൃക്ക മാറ്റിവെക്കാന്‍ നല്‍കും പത്ത് ലക്ഷത്തിലധികം രൂപ. ഇരു വൃക്കകളും പ്രവര്‍ത്തനരഹിതയായി ഡയാലിസിസിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന അമ്പാടിമലയില്‍ താമസിക്കുന്ന എം.സി. സുകുമാരന്റെയും ശ്രീദേവിയുടെയും മകളും ശ്രീജിത്തിന്റെ ഭാര്യയുമായ ആതിര എസ്. കുമാറിനാണ് (28) ബിരിയാണ് ചലഞ്ച് വഴി സഹായമെത്തുക.
ഏകദേശം 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കു മുന്നില്‍ ആതിരയും കുടുംബവും നിസ്സഹായരായപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കിയത്. എന്നാല്‍, പ്രതീക്ഷിച്ച തുക സഹായ നിധിയിലേക്ക് എത്തിയില്ല. എത്രയും വേഗം ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ അമ്പാടിമലയില്‍ പ്രവര്‍ത്തിക്കുന്ന മെത്രാന്‍ ബേബി ചാരിറ്റബിള്‍ ട്രസ്റ്റ് ഈ ഉദ്യമത്തിന് ഒരു കൈത്താങ്ങാകണമെന്ന തീരുമാനവുമായി മുന്നിട്ടിറങ്ങി.
ഒരു സാധാരണ പിരിവ് രീതി ലക്ഷ്യത്തിലേക്കെത്തില്ല എന്ന ബോധ്യമാണ് ബിരിയാണി ചലഞ്ച് നടത്താന്‍ ട്രസ്റ്റിനെ പ്രേരിപ്പിച്ചത്. അമ്പാടിമലയിലെ ആബാലവൃദ്ധം ജനങ്ങളും ജാതി മത രാഷ്ട്രീയ ഭേദമെന്യേ ‘കാരുണ്യഹസ്തം 2022’ ബിരിയാണി ചലഞ്ചിനെ നെഞ്ചിലേറ്റി. കഴിഞ്ഞ 13-നായിരുന്നു ചലഞ്ച്. ഏകദേശം 300 വൊളന്റിയര്‍മാരാണ് ഇതിന്റെ വിജയത്തിനു വേണ്ടി അണിനിരന്നത്.
തികച്ചും സൗജന്യമായി വിട്ടുനല്‍കിയ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കീഴിലുള്ള അമ്പാടിമല എം.ജി.എസ്. സ്‌കൂളിലെ ബി.എഡ്. കോളേജിലാണ് ബിരിയാണി ചലഞ്ച് നടന്നത്. 6,247 പാക്കറ്റ് ബിരിയാണി പാചകം ചെയ്ത് വിതരണം ചെയ്തതിലൂടെയും സംഭാവനകളിലൂടെയും 10,10,471 രൂപയാണ് ലഭിച്ചത്.
ഞായറാഴ്ച വൈകീട്ട് അഞ്ചിന് അമ്പാടിമല കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാ താരം ഗിന്നസ് പക്രു ചികിത്സാ സഹായനിധി രക്ഷാധികാരി അനൂപ് ജേക്കബ് എം.എല്‍.എ.യ്ക്ക് കൈമാറുമെന്ന് ജനറല്‍ കണ്‍വീനര്‍മാരായ സന്തോഷ് തൂമ്പുങ്കല്‍, ഏലിയാസ് മത്തായി എന്നിവര്‍ അറിയിച്ചു. മെത്രാന്‍ ബേബി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് വര്‍ഗീസ് മഞ്ഞില അധ്യക്ഷത വഹിക്കും.
ബാക്കി തുക ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് ചികിത്സാ സഹായ നിധി കണ്‍വീനര്‍ ജോണ്‍സണ്‍ തോമസ് പറഞ്ഞു. ഇതിനുവേണ്ടി ചോറ്റാനിക്കര ബാങ്ക് ഓഫ് ബറോഡയില്‍ സഹായങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അക്കൗണ്ട് നമ്പര്‍: 626601000 14354, ഐ.എഫ്.എസ്.സി. -BARB0VJCHOT, ഗൂഗിള്‍ പേ നമ്പര്‍: 97460 64678.
Breaking News
സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു


കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്