കോവളത്ത് കടലിന്റെ നിറം മാറുന്ന ആല്‍ഗാ ബ്ലും പ്രതിഭാസം

കോവളത്ത് കടലിന്റെ നിറം മാറുന്ന ആല്‍ഗാ ബ്ലും പ്രതിഭാസം മത്സ്യ സമ്പത്തിനെ ബാധിക്കുമെന്ന് ആശങ്ക. കടലില്‍ മീനുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള നോക്ടി ലൂക്കാ ആല്‍ഗകളുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം. തിരമലകളിലാണ് രാവിലെ പച്ചനിറത്തിലും രാത്രി നീല ചുവപ്പ് ഓറഞ്ച് നിറങ്ങളിലും തിളങ്ങുന്ന ആല്‍ഗകളുടെ സാനിദ്ധ്യം കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ പല തീരങ്ങളിലും കണ്ടിരുന്നു.
എന്നാല്‍ കോവളത്ത് ഇത് അധികമായി ആണ് കാണപ്പെട്ടത്. സമുദ്രാ ബീച്ചിന് സമീപമാണ് ശനിയാഴ്ച രാത്രി ഇവയുടെ വന്‍ സാന്നിധ്യം ദൃശ്യമായത്. കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല, അടിമലത്തുറ എന്നിവിടങ്ങളിലെ കടലില്‍ കഴിഞ്ഞദിവസം പച്ചനിറം കാണപ്പെട്ടത് ആശ്ചര്യം ഉയര്‍ത്തിയിരുന്നു. ഇവ അധികമായി കാണുന്നിടത്ത് ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയുമെന്നും ഇതോടെ ഈ ഭാഗത്തുള്ള മീനുകള്‍ ഉള്‍പ്പെട്ട സസ്യജന്തുജാലങ്ങള്‍ ചത്തുപോകുമെന്നും പറയുന്നു.