ചാല കട്ടിംഗ് റെയിൽവെ മേൽപാലത്തിന് 7.02 കോടിയുടെ പുതുക്കിയ ഭരണാനുമതി

കണ്ണൂർ :ജില്ലയിലെ ചാലക്കുന്നിനെയും തോട്ടട പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചാല കട്ടിംഗ് റെയിൽവെ മേൽപാലത്തിന് 7.02 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയായി. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്നു ചാല കട്ടിംഗ് റെയിൽമെ മേൽപാലം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഏറെ തിരക്കുള്ള പ്രദേശമാണിത്. മേൽപാലത്തിൻറെ ആവശ്യം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയും യുവജന വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടി നേതൃത്വവും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽക്കൊണ്ടുവന്നിരുന്നു.