കരിക്കിലൂടെ പ്രശസ്തനായ നടൻ അർജുൻ രത്തൻ വിവാഹിതനായി

കരിക്ക് എന്ന വെബ്സീരീസിലൂടെ പ്രശസ്തനായ നടൻ അർജുൻ രത്തൻ വിവാഹിതനായി. ശിഖ മനോജ് ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. കോഴിക്കോട് വടകര സ്വദേശിനിയാണ് ശിഖ. എറണാകുളം വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. പ്രണയവിവാഹമാണ് ഇരുവരുടേയും. 2021 നവംബറിലായിരുന്നു വിവാഹനിശ്ചയം.