ലോകകപ്പ് വിളംബരവുമായി ഉളിക്കലിൽ യുവതയുടെ റാലി

ഉളിക്കൽ: ലോകകപ്പ് വിളംബരംചെയ്‌ത് ഡിവൈഎഫ്‌ഐ ഉളിക്കലിൽ നടത്തിയ വിളംബരറാലി ആവേശപ്പെരുമഴയായി. ഡിജെ സെറ്റ് അകമ്പടിയോടെ നടത്തിയ റാലിയിൽ വിവിധ ടീമുകളുടെ നിറങ്ങളും കൊടികളും പ്രതീകങ്ങളുമായി ആരാധകർ പങ്കെടുത്തു. നിറച്ചാർത്ത് പെയ്‌ത് എൽഇഡി വിളക്കുകളും റാലിയെ കൊഴുപ്പിച്ചു.
കായിക താരങ്ങളും കായിക പ്രേമികളും ക്ലബ്ബുകളും വിളംബര റാലിയിൽ അണിനിരന്നു. മുൻ യൂണിവേഴ്സിറ്റി താരം പി എസ് ഗഫൂർ, സിപിഐ എം ഉളിക്കൽ ലോക്കൽ സെക്രട്ടറി പി കെ ശശി, കെ എ ദാസൻ, വി എൻ ബാബുരാജ്, കെ കെ സനീഷ്, അനീഷ് ഉളിക്കൽ, പി. എ നോബിൻ, പി ശ്യാംജിത്ത്, എം പ്രണവ്, സരുൺ തോമസ്, അനുഷ ദാസ്, എം എസ് വൈശാഖ്, അനൂപ് തങ്കച്ചൻ, സി വിഷ്ണു എന്നിവർ സംസാരിച്ചു.