വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
കോഴിക്കോട് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുള്‍ നാസറിനെ ഏലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് കുട്ടികള്‍ പീഡനത്തിനിരയായതായി പൊലീസ് പറയുന്നു.സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികള്‍ അറിയിക്കുന്നത്.
ചൈല്‍ഡ് ലൈനാണ് പൊലീസിന് ഈ സംഭവത്തെക്കുറിച്ച് വിവരം നല്‍കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികള്‍ സ്‌കൂളില്‍ അധ്യാപകന്റെ പീഡനത്തിന് ഇരയായതായി മനസ്സിലാക്കുന്നത്. അതിന് പിന്നാലെ അബ്ദുള്‍ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
