റവന്യൂ ജില്ലാ സ്‌കൂൾ കായികമേള നാളെ തുടങ്ങും

Share our post

കണ്ണൂർ: റവന്യൂജില്ലാ സ്‌കൂൾ കായികമേള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ്‌ കണ്ണൂർ സർവകലാശാലാ ഗ്രൗണ്ടിൽ നടക്കുമെന്ന്‌ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി .എ. ശശീന്ദ്രവ്യാസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബുധൻ രാവിലെ 6.15ന്‌ ക്രോസ്‌ കൺട്രി മത്സരത്തോടെ തുടങ്ങും. വെള്ളി രാവിലെ 9.30ന്‌ എം .വിജിൻ എം.എൽ.എ മേള ഉദ്‌ഘാടനംചെയ്യും. സംസ്ഥാന സ്പോർട്‌സ്‌ കൗൺസിൽ വൈസ്‌ പ്രസിഡന്റ്‌ ഒ കെ വിനീഷ്‌ മുഖ്യാതിഥിയാവും. 15 സബ്‌ ജില്ലകളിൽനിന്നായി 2700 വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും. ശനി വൈകിട്ട്‌ നാലിന്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി. ദിവ്യ സമാപനസമ്മേളനം ഉദ്‌ഘാടനവും സമ്മാന

വിതരണവും നിർവഹിക്കും.
വാർത്താസമ്മേളനത്തിൽ പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മുഹമ്മദ്‌ കട്ടിൽ, ഹയർ സെക്കൻഡറി ജില്ലാ കോ–- ഓഡിനേറ്റർ ടി .വി. വിനോദ്‌, ഡയറ്റ്‌ പ്രിൻസിപ്പൽ ഡോ. കെ .വിനോദ്‌ കുമാർ, കെ. ജോൺസൺ, കെ .ജെ .മുഹമ്മദലി എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!