നഗരസഭയിൽ ഇന്നും പ്രതിഷേധം, മഹിളാ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും; ബാരിക്കേഡ് മറിച്ചിടാൻ ശ്രമം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള മഹിളാ കോൺഗ്രസിന്റെ പ്രതിഷേധത്തിൽ സംഘർഷം. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.സംഘർഷത്തിനിടെ കോർപറേഷന്റെ മതിൽ തകർന്നു.
കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ വളപ്പിൽ കടന്നു. നൂറിലധികം പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.