പ്രവാസിയുടെ വീട്ടിൽ മണിക്കൂറുകൾ അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടിയില്ല, ദേഷ്യം വന്ന മോഷ്ടാവ് കാവൽക്കാരന്റെ പേഴ്സിൽ നിന്നും 4000 രൂപ മോഷ്ടിച്ച് കടന്നു

ന്യൂ മാഹി: പെരിങ്ങാടിയിലെ പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ മോഷണം. കുടുംബത്തോടൊപ്പം വർഷങ്ങളായി സൗദിയിൽ കഴിയുന്ന വാജിദിന്റെ ജന്നത്ത് വീട്ടിലാണ് മോഷ്ടാവ് കയറിയത്. വീട് മുഴുവൻ അരിച്ചുപെറുക്കിയ മോഷ്ടാവിന് യു.പി.സ്വദേശിയായ ജോലിക്കാരൻ സർവ്വേഷ് കുമാറിന്റെ പേഴ്സിൽ സൂക്ഷിച്ച 4000 രൂപ മാത്രമാണ് ലഭിച്ചത്. ന്യൂ മാഹി പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കമ്പേത്ത് സ്ഥലപരിശോധന നടത്തി. വിരലടയാളം ശേഖരിക്കാനായിട്ടുണ്ട്.