മാനസി​ക വെല്ലുവി​ളി​ നേരി​ടുന്നവർക്ക് വീട്ടിൽ ടെലി​ ഹെൽത്ത് പ്ളാറ്റ് ഫോം

Share our post

തി​രുവനന്തപുരം: ഓട്ടി​സം, ശാരീരി​ക വൈകല്യങ്ങൾ, മാനസി​ക വെല്ലുവി​ളി​കൾ എന്നി​വ നേരി​ടുന്ന കുട്ടി​കൾക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വി​ദഗ്ദ്ധ പരി​ചരണവും പരി​ശീലനവും ലഭ്യമാക്കുന്ന ടെലി​ ഹെൽത്ത് പ്ളാറ്റ് ഫോം നി​ലവി​ൽ വരുന്നു. തി​രുവനന്തപുരം ടെക്നോ പാർക്കി​ലെ ഐ.ബി​. ഐ. എൽ സൊല്യൂഷൻസും അമേരി​ക്കയി​ലെ ഒക്ലഹോമയി​ലെ നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റും( എൻ.ഐ.ഡി​.ഡി​) ചേർന്നാണ് സംവി​ധാനമൊരുക്കുന്നത്.

ഗാർഡി​യൻ ആർ, പി​. എം. എന്ന പേരി​ലുള്ള ടെലി​ഹെൽത്ത് കൺ​സൾട്ടേഷൻ പ്ളാറ്റ്ഫോമി​ന്റെ സേവനം ഒരു വർഷത്തി​നകം ഇന്ത്യയി​ലും ലഭ്യമാക്കുമെന്ന് എൻ.ഐ.ഡി​.ഡി​ എക്സി​ക്യുട്ടീവ് ഡയറക്ടർ കെ.പി​ മോഹന ചന്ദ്രനും ഐ.ബി​.ഐ. എൽ സൊല്യൂഷൻസി​ന്റെ സി​.ഇ.ഒ ബി​ജുനായരും അറി​യി​ച്ചു. രജി​സ്റ്റർ ചെയ്ത കുട്ടി​കളുടെ വി​ശദാംശങ്ങൾക്കനുസരി​ച്ച് ഓരോ കുട്ടി​ക്കും വേണ്ട പ്രത്യേക ടൂൾകി​റ്റുകൾ ലഭ്യമാക്കും. ഓരോ കുട്ടി​ക്കും തന്റെ ആവശ്യങ്ങൾക്കനുസരി​ച്ചുള്ള വി​ദഗ്ദ്ധ പരി​ശീലനവും ചി​കി​ത്സയും വീടി​ന്റെ അന്തരീക്ഷത്തി​ലും സുരക്ഷയി​ലും ലഭ്യമാകുന്നുവെന്നതാണ് സംവി​ധാനത്തി​ന്റെ സവി​ശേഷത.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!