ഓവറോൾ ചാമ്പ്യന്മാരായ പേരാവൂർ സെയ്ൻറ് ജോസഫ്സ് എച്ച്.എസ്.എസ് ടീം ആഹ്ലാദ പ്രകടനം നടത്തി

തൊണ്ടിയില്‍: ഇരിട്ടി ഉപജില്ല കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പേരാവൂര്‍ സെയ്ന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. സ്‌കൂളില്‍ നിന്നാരംഭിച്ച ആഹ്ലാദ പ്രകടനം പേരാവൂര്‍ ടൗണ്‍ ചുറ്റി സ്‌കൂളില്‍ സമാപിച്ചു.
പേരാവൂര്‍ പഞ്ചായത്ത് അംഗം നൂറുദ്ദീന്‍ മുള്ളേരിക്കല്‍, പ്രഥമധ്യാപകന്‍ പി.വി തോമസ്, അധ്യാപകരായ ജാന്‍സണ്‍ ജോസഫ്, ബേസില്‍ ആന്റണി, റോബിന്‍ തോമസ്, ജയേഷ് ജോര്‍ജ്, പി.ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, ബിന്ദു, സ്വപ്ന എന്നിവര്‍ നേതൃത്വം നല്‍കി.