കേളകം എം.ജി.എം സ്കൂളിൽ ശിശുദിനാഘോഷം

കേളകം :ശിശുദിനത്തോടനുബന്ധിച്ച് എം.ജി.എം ശാലോം സെക്കൻഡറി സ്കൂളിൽ വിവിധ കലാപരിപാടികളും റാലിയും സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഫാദർ എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് സോയി ജോർജ് അധ്യക്ഷത വഹിച്ചു.മദർ പി.ടി.എ പ്രസിഡൻറ് ഉജ്വല, സ്കൂൾ പ്രിൻസിപ്പൽ ടി.വി.ജോണി, അലൻ ജോസഫ്, ജോയ് എന്നിവർ സംസാരിച്ചു.