ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു

Share our post

പാണ്ടിക്കാട്: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി മമ്പാടൻ അഹിൻഷാ ഷെറിൻ (27) ആണ് മരിച്ചത്. കോഴികോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇവർ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. ആക്രമത്തിനിടെ പരിക്കേറ്റ ഭർത്താവ് കൂരാട് സ്വദേശി ഷാനവാസ് ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ഷാനവാസ് ഭാര്യക്ക് നേരെ ആസിഡാക്രമണം നടത്തിയത്. പുലർച്ചെ ചെമ്പ്രശേരിയിലെത്തി വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ ഷാനവാസ് ഭാര്യയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു. തട്ടിമാറ്റാൻ ശ്രമിക്കുന്നതിടെയാണ് ഷാനവാസിന് പൊള്ളലേറ്റത്. എതാനും മാസങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുംകുന്ന് മൻഹജ് സുന്ന ജുമാമസ്‌ജിജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ആലുംകുന്നിലെ മമ്പാടൻ മുഹമ്മദ് എന്ന ചെറിയോന്റെ മകളാണ് അഹിൻഷ ഷെറിൻ. ഉമ്മ: സഫിയ. മക്കൾ: നദ്‌വ, നഹൽ. സഹോദരങ്ങൾ: സഫ്വാന, സിൻസിയ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!