ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

പയ്യന്നൂർ: ദേശീയപാതയില്‍വെള്ളൂരിൽ ടാങ്കർ ലോറിയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃക്കരിപ്പൂർ എടാട്ടുമ്മലിലെ അർജുൻ (20) ആണ് മരിച്ചത്.
വെള്ളൂർ ആർ.ടി.ഒ ഓഫീസിനു സമീപം ശനി പുലർച്ചെയോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ എതിർവശത്തു നിന്നും വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.