ഈ നമ്പറിൽ നിന്ന് വാട്സാപ്പ് സന്ദേശം ലഭിച്ചാൽ സൂക്ഷിക്കണം; ജാഗ്രതാ നിർദേശവുമായി മന്ത്രി

തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് ലഭിക്കുന്ന വ്യാജ വാട്ട്സാപ്പ് സന്ദേശത്തിൽ അകപ്പെട്ട് പോകാതിരിക്കാൻ ഏവരും ജാഗ്രത പാലിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. “6354 682 876” എന്ന വാട്ട്സാപ്പ് നമ്പറിൽ നിന്നാണ് മന്ത്രിയുടെ പേരിൽ വ്യാപകമായി വ്യാജ സന്ദേശം ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.