Connect with us

Breaking News

അവിടെ എത്തിപ്പെട്ടാൽ ‘ചത്തതിന്’ തുല്യം: ഏതൊരു നാവികനും ഏറ്റവും അധികം ഭയപ്പെടുന്ന സ്ഥലമായ നൈജീരിയിലേക്കാണ് അവരെ കൊണ്ടുപോകുന്നത്

Published

on

Share our post

തിരുവനന്തപുരം: ഗിനിയൻ നാവിക സേന തടവിലാക്കിയ മലയാളികൾ ഉൾപ്പെയുള്ള 26 നാവികരെ നൈജീരിയൻ നാവിക സേനയ‌്ക്ക് കൈമാറിയിരിക്കുകയാണ്. ഇനി ഇവരുടെ ഭാവി എന്താകുമെന്ന ആശങ്ക വർദ്ധിച്ചിട്ടുമുണ്ട്. കാരണം, ഏതൊരു നാവികനും കാലുകുത്താൻ ഏറ്റവും അധികം ഭയപ്പെടുന്ന രാജ്യമാണ് നൈജീരിയ. ‘അവിടെ എത്തിയാൽ ചത്തതിന് തുല്യം’ എന്ന വാമൊഴി പോലും മെർച്ചന്റ് നേവിക്കാർക്ക് ഇടയിലുണ്ടത്രേ. തടവിലാക്കപ്പെടുന്നവർക്ക് മനുഷ്യത്വപരമായ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന ഭരണകൂടമാണ് നൈജീരിയയിലേതെന്നും, നിർഭാഗ്യവശാൽ ജയിലറയ‌്ക്കുള്ളിലായിക്കഴിഞ്ഞാൽ പുറംലോകം കാണുക എന്നത് സ്വപ്‌നമായി അവശേഷിക്കുമെന്നാണ് പല മെർച്ചന്റ് നേവി ഉദ്യോഗസ്ഥരുടെയും പ്രതികരണം.

നാവികർക്ക് നേരിടേണ്ടിവരിക കടുത്ത ചൂഷണങ്ങൾനൈജീരിയയിൽ എത്തിക്കഴിഞ്ഞാൽ ശാരീരികവും മാനസികവുമായി കടുത്ത ചൂഷണങ്ങൾക്ക് തങ്ങൾ വിധേയമായേക്കും എന്ന ആശങ്ക തടവിലായ നാവികർ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. തടവിലാക്കപ്പെട്ട മലയാളി നാവികൻ സനു ജോസ് കഴിഞ്ഞ ബുധനാഴ്‌ച വീട്ടുകാർക്ക് അയച്ച സന്ദേശത്തിൽ അതിന്റെ തീവ്രത നിഴലിച്ചിരുന്നു. ‘നൈജീരിയൻ പട്ടാളക്കാർ ഞങ്ങളെ വളഞ്ഞു കഴിഞ്ഞു. ഉയർന്ന സൈനിക ഒാഫീസർമാർ വരെയുണ്ട്. നിയമം ലംഘിച്ച് നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. വേണ്ടി വന്നാൽ കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള സംവിധാനങ്ങളും അവർ കപ്പലിനടുത്ത് എത്തിച്ചിട്ടുണ്ട്’. ഇതായിരുന്നു സനുവിന്റെ സന്ദേശം.

രാജ്യത്തെ നിയമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചും വിവിധ കള്ളക്കേസുകളിൽ കുടുക്കിയുമാണ് നൈജീരിയൻ അധികൃതർ തടവുകാരെ ജയിലിലടക്കുക. തീർത്തും വൃത്തിഹീനമായ തടവറകളിലാണ് ഇവരെ പാർപ്പിക്കുന്നത്. കപ്പലിലെ ഭക്ഷണമടക്കം ആദ്യം തന്നെ നൈജരിയൻ സേന കൈക്കലാക്കിയിരിക്കും.പിടിയിലായ ഉടൻ കപ്പൽകമ്പനിയായ ഹീറോയിക് ഇഡുൻ ഗിനി സർക്കാരിന് 20 ലക്ഷം ഡോളറാണ് പിഴത്തുകയായി നൽകിയത്. ഗിനി തീരത്തുനിന്ന് മോചിപ്പിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാൽ കമ്പനി കബളിപ്പിക്കപ്പെടുകയായിരുന്നു. ഗിനി നാവിക സേന ആവശ്യപ്പെട്ടതുപോലെ വമ്പൻ മോചനദ്രവ്യമാണ് നൈജീരിയൻ സേനയും ലക്ഷ്യമിടുന്നതെന്നാണ് സൂചന.നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൃത്യമായ നയതന്ത്ര ഇടപെടലില്ലാതെ നാവികരെ മോചിപ്പിക്കാ കഴിയില്ലെന്നാണ് മർച്ചെന്റെ നേവി ക്ളബ് കണ്ണൂർ പ്രസിഡന്റും മെർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ ജദീപ് ചന്ദ്രോത്ത് പറയുന്നത്.

ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്ക് പ്രത്യേക നിവേദനവും നൽകിയിട്ടുണ്ട്.നയതന്ത്ര ഇടപെടലിലൂടെ മോചനം സാദ്ധ്യമാക്കാനുള്ള തീവ്രശ്രമങ്ങളിലാണ് വിദേശകാര്യ മന്ത്രാലയം. നൈജീരിയയുമായി ഇന്ത്യയ്ക്ക് കൂടുതൽ സുഗമമായി നയതന്ത്ര ഇടപെടൽ നടത്താനാകുമെന്നും ആശങ്ക വേണ്ടെന്നുമാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഓഫീസ് വ്യക്തമാക്കുന്നത്.പത്തുനില കെട്ടിടത്തിന്റെ ഉയരം, ഫു‌ട്‌ബോൾ സ്‌റ്റേഡിയത്തിന്റെ വലുപ്പംഎം.ടി ഹീറോയിക് ഇൻഡുൻ എന്ന കപ്പൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്രൂഡ് ഓയിൽ ടാങ്കറാണ് നൈജീരിയൻ നാവിക സേനയ‌ക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. ഒ.എസ്.എം എന്ന പേരുള്ള ഈ കപ്പലിന്റെ ഉയരം പത്തുനില കെട്ടിടത്തിന്റെ അത്രയുണ്ട്. വലിപ്പമാകട്ടെ വലിയൊരു ഫുട്‌ബോൾ സ്‌റ്റേഡിയത്തിനോളവും വരും. ക്യാപ്‌ടൻ.

ചീഫ് എഞ്ചിനീയർ, അസിസ്‌റ്റന്റ് എഞ്ചിനീയർമാർ, നാവിഗേറ്റിംഗ് ഓഫീസർമാർ, റേറ്റിംഗ്സ് എന്നിവരടക്കം 26 പേരാണ് കപ്പലിലുള്ളത്.കൊവിഡ് കാലത്തെ മുൻനിര പോരാളികൾപലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് അത്ര പരിചിതമായ മേഖലയല്ല മെർച്ചന്റ് നേവി. എന്നാൽ ഏതൊരു രാജ്യത്തിന്റെയും നിലനിൽപ്പിന് ആധാരമായി പ്രവർത്തിക്കുന്നവരാണ് മേർച്ചന്റ് നേവിയിലെ ജീവനക്കാർ. രാജ്യങ്ങൾ തമ്മിലുള്ള ചരക്ക് ക്രയവിക്രയം കൃത്യമായി നടത്തുന്നത് മേർച്ചന്റ് നേവി വഴിയാണ്. കൊവിഡ് കാലത്ത് പോലും ഇടതടവില്ലാതെ ഈ മേഖല പ്രവർത്തിച്ചു. കൊവിഡ് മുന്നണി പോരാളികളായി മേർച്ചന്റ് നേവിക്കാർ വിശേഷിപ്പിക്കപ്പെടുകയും ചെയ‌്തിരുന്നു. ടാങ്കർ ഷിപ്പ്, കണ്ടെയിനർ ഷിപ്പ്, ബൾക്ക് കാരിയർ, പാസഞ്ചർ ഷിപ്പ് എന്നിവയാണ് പ്രധാന വിഭാഗങ്ങൾ.


Share our post

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!