Connect with us

Breaking News

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ‘യുദ്ധക്കളമായി’ തിരു. നഗരസഭ; പ്രതിഷേധവുമായി ജീവനക്കാരും

Published

on

Share our post

തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തില്‍ സംഘര്‍ഷഭരിതമായി തിരുവനന്തപുരം നഗരസഭ. സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മില്‍ നഗരസഭ ഓഫീസില്‍ കൈയാങ്കളിയുണ്ടായപ്പോള്‍, ഓഫീസ് വളപ്പിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലായിരുന്നു സംഘര്‍ഷം. ബാരിക്കേഡുകള്‍ മറിച്ചിട്ട് നഗരസഭ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. കൗണ്‍സിലര്‍മാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. മേയറുടെ ചേംബറിനുള്ളിലേക്ക് കടക്കാതിരിക്കാന്‍ പോലീസ് ഇവരെ ഗേറ്റ് പൂട്ടിയിട്ട് തടഞ്ഞു. ഇതോടെ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ സി.പി.എം. കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സലീമിനെ അദ്ദേഹത്തിന്റെ ഓഫീസിലും പൂട്ടിയിട്ടു. ഇതിനുപിന്നാലെയാണ് സി.പി.എം- ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്.

ഇതിനിടെ, ആം ആദ്മി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തി. ഇവരെ ഗേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. ഇതിനുപിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനമായെത്തി.ബാരിക്കേഡുകള്‍ തള്ളിമാറ്റി ഓഫീസ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ സ്ഥലത്തുനിന്ന് പിന്തിരിഞ്ഞ പ്രവര്‍ത്തകര്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് ഓഫീസിന് മുന്നിലേക്കെത്തി.

മതില്‍ ചാടി ഓഫീസ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടയുകയും ചെയ്തു. യുവമോര്‍ച്ച പ്രവര്‍ത്തകരും നഗരസഭ ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തി.അതേസമയം, ഓഫീസ് വളപ്പിന് പുറത്ത് സംഘര്‍ഷം തുടരുമ്പോള്‍ വളപ്പിനകത്ത് നഗരസഭ ജീവനക്കാരുടെ പ്രതിഷേധവും അരങ്ങേറിയിരുന്നു. ഇടത് അനുകൂല സംഘടനയിലെ ജീവനക്കാരാണ് സമരക്കാര്‍ക്കെതിരേ പ്രതിഷേധിച്ചത്. സമരക്കാര്‍ ജീവനക്കാരെ തടയുന്നു, തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.


Share our post

Breaking News

വയനാട് പുൽപ്പള്ളിയിൽ യുവാവിനെ കുത്തിക്കൊന്നു

Published

on

Share our post

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളെ കുത്തിക്കൊലപ്പെടുത്തി.പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


Share our post
Continue Reading

Breaking News

ഇനി തോന്നുംപടി പണം വാങ്ങാനാവില്ല; ആംബുലൻസുകള്‍ക്ക് വാടക നിരക്ക് നിശ്ചയിച്ചു

Published

on

Share our post

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകള്‍ക്ക് വാടക നിശ്ചയിച്ച്‌ സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച്‌ 600 മുതല്‍ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്.നോണ്‍ എസി ഒമ്നി ആംബുലൻസുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്സിജൻ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോണ്‍ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാർജ്.ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവല്‍ ആംബുലൻസുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.

കാൻസർ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്ബോള്‍ കിലോമീറ്ററിന് 2 രൂപ വീതം വാടകയില്‍ ഇളവ് അനുമതിക്കണം. ബിപിഎല്‍ വിഭാഗക്കാരായ രോഗികളുമായി പോകുമ്ബോള്‍ ഡി ലെവല്‍ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളില്‍ പ്രദർശിപ്പിക്കും.


Share our post
Continue Reading

Breaking News

വ​യ​നാ​ട്ടി​ൽ യു​.ഡി.​എ​ഫ് ഹ​ർ​ത്താ​ൽ തു​ട​ങ്ങി;അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഒ​ഴി​വാ​ക്കി

Published

on

Share our post

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു എ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് വ​യ​നാ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ തു​ട​ങ്ങി.അ​വ​ശ്യ സ​ർ​വീ​സു​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഹ​ർ​ത്താ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു.​ഡി​.എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ഇ​ന്ന് ന​ട​ക്കും.സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​ർ​മാ​രു​ടെ തീ​രു​മാ​നം.പാ​ൽ, പ​രീ​ക്ഷ, പ​ത്രം, വി​വാ​ഹം, ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള യാ​ത്ര​ക​ളെ ഹ​ർ​ത്താ​ലി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.അ​തേ​സ​മ​യം, രാ​വി​ലെ ബ​ത്തേ​രി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്.


Share our post
Continue Reading

Trending

error: Content is protected !!