Breaking News
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര് ശ്യാം ശരണ് നേഗി അന്തരിച്ചു

ധരംശാല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര് ശ്യാം ശരണ് നേഗി അന്തരിച്ചു. 106 വയസായിരുന്നു. ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. ഹിമാചല് പ്രദേശിലെ കിന്നൗര് നിവാസിയായിരുന്നു.
1917 ജൂലൈ ഒന്നിനാണ് അദ്ദേഹത്തിന്റെ ജനനം. സ്കൂള് അധ്യാപകനായി ജോലി ചെയ്തു. രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിങ്ങും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും ഹിമാചലില് ഫെബ്രുവരി, മാര്ച്ച് മാസങ്ങളില് പ്രതികൂല കാലാവസ്ഥ കാരണം അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തുകയായിരുന്നു. തുടര്ന്ന് ഒക്ടോബര് 25ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു.
ഏറ്റവും ഒടുവില്, നവംബര് 2ന് ഹിമാചല് പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായി നേഗി പോസ്റ്റല് വോട്ടും രേഖപ്പെടുത്തി. സംസ്കാര ചടങ്ങിനുള്ള ക്രമീകരണം ജില്ലാ ഭരണകൂടം നടത്തുകയാണെന്നും പൂര്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരമെന്നും ജില്ല കലക്ടര് ആബിദ് ഹുസൈന് അറിയിച്ചു
Breaking News
കാട്ടുപന്നിയുടെ ആക്രമണം, കണ്ണൂരില് കര്ഷകന് ദാരുണാന്ത്യം


തലശ്ശേരി: കണ്ണൂര് പാനൂരില് കാട്ടുപന്നിയുടെ കുത്തേറ്റ് കര്ഷകന് കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില് നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്ന്ന് ശ്രീധരനെ ആസ്പത്രിയിലേക്ക് എത്തിച്ചെങ്കില് ജീവന് രക്ഷിക്കാനായില്ല. തുടര്ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരഗാന്ധി ആസ്പത്രിയിലേക്ക് മാറ്റി.ഉയര്ന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂര്. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോള് വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.2025-ല് ഇതുവരെ വന്യജീവി ആക്രമണത്തില് 15 പേര്ക്ക് ജീവന് നഷ്ടമായാതാണ് കണക്കുകള് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തില് ഒരാള്ക്ക് ജീവന് നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവില് കാട്ടാനയുടെ ആക്രമണത്തില് ഒരാള്ക്ക് ജീവന് നഷ്ടമായത്.
Breaking News
താമരശ്ശേരി കൊലപാതകം; അഞ്ച് വിദ്യാർത്ഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി


കോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിൽ പ്രതികളായ അഞ്ച് വിദ്യാർഥികളെയും ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒബ്സർവേഷൻ റൂമിലേക്കാണ് മാറ്റിയത്. ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. ഷഹബാസിന്റെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയർപേഴ്സണോടും ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലൻസും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും മനോജ് കുമാർ പറഞ്ഞു. താമരശ്ശേരി ചുങ്കം പാലോറക്കുന്നിലാണ് പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷൻ ക്ലാസിലെ ഫെയർവെൽ പാർട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികൾ ഷഹബാസിനെ മർദിച്ചത്.
Breaking News
പുല്പ്പള്ളിയില് പനി ബാധിച്ച് ആദിവാസി വിദ്യാര്ഥിനി മരിച്ചു


കല്പ്പറ്റ: വയനാട്ടില് പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്ത്ഥിനി മരണപ്പെട്ടു. പുല്പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള് മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുല്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില് വിദ്യാര്ത്ഥിനിയെ പ്രവേശിപ്പിക്കുകയായിരുന്നു. പുല്പ്പള്ളി കൃപാലയ സ്പെഷ്യല് സ്കൂളില് വിദ്യാര്ഥിനിയാണ് മരിച്ച മീന. രണ്ട് മണിക്കൂറിന് ശേഷം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല് മൃതദേഹം പോസ്റ്റ് മോര്ട്ടത്തിന് കൊണ്ടുപോകാന് വൈകിയതായി ബന്ധുക്കള് പരാതിപ്പെട്ടു.
കുട്ടി മരിച്ച ഉടനെ ബന്ധുക്കള് പുല്പ്പള്ളി പോലീസ് സ്റ്റേഷനില് വിവരമറിയിച്ചെങ്കിലും ഇവര് താമസിക്കുന്ന സ്ഥലം കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയില് ആണെന്നും അവിടെ വിളിച്ച് പറയാന് പറഞ്ഞതായി ബന്ധുക്കള് പറയുന്നു. പിന്നീട് ബന്ധുക്കളില് ചിലര് കേണിച്ചിറ പോലീസ് സ്റ്റേഷനില് നേരില് പോയി വിവരം അറിയിച്ചുവെങ്കിലും വൈകിട്ട് ആറുമണി കഴിഞ്ഞാണ് കേണിച്ചിറ സ്റ്റേഷനില് നിന്നും അധികൃതര് എത്തിയതെന്നാണ് ആരോപണം.ആറരയോടെ ഇന്ക്വസ്റ്റ് നടപടികള് ആരംഭിച്ച് രാത്രി എട്ട് മണിക്ക് ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി സുല്ത്താന്ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള് പരാതിപ്പെട്ടു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്