ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവം;കണ്ണൂര്‍ കളക്ടര്‍ക്കും എസ്പിക്കും ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്

തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കും, എസ്പിക്കും വിശദീകരണം ആവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസ് അയച്ചു.
ഇന്നലെ രാത്രിയാണ് പിഞ്ചു ബാലനോട് യുവാവ് ക്രൂരത കാട്ടിയത്. തന്റെ കാറില്‍ ചാരി നിന്ന ബാലനെ യുവാവ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു.