Connect with us

Local News

മൊബൈലിൽ ചാറ്റിങ്, ഒപ്പം ഡ്രൈവിങ്ങും; ഡ്രൈവറെ പിടിച്ചു: ലൈസന്‍സ് റദ്ദാക്കും

Published

on

Share our post

കൊച്ചി: മൊബൈലിൽ ചാറ്റിങ്ങും ഡ്രൈവിങ്ങും ഒന്നിച്ചുനടത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന നടപടി. എറണാകുളം സ്വദേശി റുബീഷിനെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കും. ബസിന്റെ ഫിറ്റ്നസും റദ്ദുചെയ്തു. അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്ന ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്.

തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. നിരത്തിലിറക്കാന്‍ പറ്റാത്ത നിലയിലുള്ളതാണ് വാഹനം എന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. അടിമുടി തകരാറ്. പരിശോധന കര്‍ശനമാക്കുമെന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.v


Share our post

THALASSERRY

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം.​ഡി.​എം.​എ ക​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

ത​ല​ശ്ശേ​രി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ക​ട​ത്തി​യ എം.​ഡി.​എം.​എ​യു​മാ​യി ത​ല​ശ്ശേ​രി​യി​ലെ​ത്തി​യ യു​വാ​വി​നെ എ​ക്സൈ​സ് പാ​ർ​ട്ടി പി​ടി​കൂ​ടി. ചി​റ​ക്ക​ൽ സ്വ​ദേ​ശി കെ.​പി. ആ​കാ​ശ് കു​മാ​റി​നെ​യാ​ണ് (26) 4.87 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജും പാ​ർ​ട്ടി​യും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.ബ​സ് വ​ഴി ബം​ഗ​ളൂ​രു​വി​ൽ​നി​ന്നും ത​ല​ശ്ശേ​രി​യി​ലെ​ത്തി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ ഉ​ട​നെ യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ബി​ൻ രാ​ജി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് അ​റ​സ്റ്റി​ലാ​യ​ത്.ത​ല​ശ്ശേ​രി മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ൽ സു​പ്ര​ധാ​ന ക​ണ്ണി​യാ​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​യെ മൂ​ന്ന് മാ​സ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ ആ​കാ​ശ് കു​മാ​ർ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. പ്ര​തി​യെ മാ​ർ​ച്ച് അ​ഞ്ച് വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യെ പി​ടി​കൂ​ടി​യ എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) ലെ​നി​ൻ എ​ഡ്വേ​ർ​ഡ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പ്ര​സ​ന്ന, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. സു​ബീ​ഷ്, സ​രി​ൻ രാ​ജ്, പ്രി​യേ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് ഡ്രൈ​വ​ർ എം. ​സു​രാ​ജ് എ​ന്നി​വ​രു​മു ണ്ടാ​യി​രു​ന്നു.


Share our post
Continue Reading

PERAVOOR

റൂറൽ ബാങ്ക് പേരാവൂർ ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി

Published

on

Share our post

പേരാവൂർ : ഇരിട്ടി സഹകരണ റൂറൽ ബാങ്ക് പേരാവൂർ ശാഖയുടെ പുതിയ ഓഫീസ് ദാരോത്ത് ബിൽഡിംങ്ങിൽ പ്രവർത്തനം തുടങ്ങി. നിയമസഭ സ്പീക്കർ എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷനായി. പി. പുരുഷോത്തമൻ ലോക്കർ ഉദ്ഘാടനവും വി.രാമകൃഷ്ണൻ ആദ്യ നിക്ഷേപ സ്വീകരണവും ടി.ജി.രാജേഷ് ആദ്യ വായ്പ വിതരണവും കെ.സുധാകരൻ കമ്പ്യൂട്ടർ സ്വിച്ച് ഓണും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി.വേണുഗോപാലൻ, സി.ടി.അനീഷ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബേബി സോജ, റജീന സിറാജ്, ജയശ്രീ, വി.ജി.പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

MATTANNOOR

മട്ടന്നൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി വ്യായാമം ചെയ്യാം

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനവുമായി സിഐഎസ്എഫ്. ചെക്-ഇൻ നടപടികൾക്കു ശേഷം ബോർഡിങ്ങിന് മുൻപ് ടെർമിനൽ കെട്ടിടത്തിലാണ് സി.ഐ.എസ്എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനം നൽകിയത്.വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ശരീരവേദന കുറയാനും ശരീരത്തിലെ രക്തയോട്ടം കൂടുന്നതിനും വ്യായാമം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാനസിക സമ്മർദം ഒഴിവാക്കാനും സഹായിക്കും. 5 തരം വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്. യാത്രക്കാരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിഐഎസ്എം ഉദ്യോഗസ്ഥർ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!