കണ്ണൂർ സർവകലാശാല ഹോക്കി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ എസ്.എൻ കോളജ് ചാമ്പ്യൻമാർ

കണ്ണൂർ: ഗവ. കോളജ് ചൊക്ലിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കണ്ണൂർ സർവകലാശാല ഹോക്കി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും കണ്ണൂർ എസ്എൻ കോളജ് ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം നിർമലഗിരി കോളേജും മൂന്നാം സ്ഥാനം ഗവ. കോളേജ് മാനന്തവാടിയും നേടി.
സമാപനച്ചടങ്ങിൽ സർവകലാശാലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോ ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്എൻ കോളേജ് പ്രിൻസിപ്പൽ ഡോ. കെ അജയകുമാർ, അസി. ഡയറക്ടർ ഡോ. കെ അനൂപ്, കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി വിനോദ് , ഷിനിൽ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.