കാത്തിരിപ്പിന് വിരാമം; പൈപ്പ് വഴി പാചകവാതകം അടുക്കളയിൽ

Share our post

കണ്ണൂർ : പൈപ്പ് വഴിയുള്ള പാചകവാതകം അടുക്കളയിലേക്ക് നേരിട്ടെത്തിത്തുടങ്ങി. കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ്‌ ലൈനിൽ നിന്നു വീടുകളിലേക്ക് നേരിട്ടു പാചക വാതകം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇന്നലെ കൂടാളി പോസ്റ്റ് ഓഫിസ് പരിസരത്തെ വീടുകളിലാണ് കണക്‌ഷൻ നൽകിയത്. കൂടാളി പഞ്ചായത്ത് 14ാം വാർഡിലെ കോയ്യോടൻ മോഹനൻ, ചക്കരയൻ അശോകൻ, രാഘവൻ എന്നിവരുടെ വീടുകളിലെ അടുക്കളകളിലാണ് ജില്ലയിൽ ആദ്യമായി പൈപ്പ് വഴി പാചകവാതകം എത്തിയത്.

കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലെ നൂറ്റിഅൻപതോളം വീടുകളിലേക്കുള്ള പൈപ്പിടൽ മാസങ്ങൾക്കു മുൻപേ പൂർത്തിയായിരുന്നു. 250 അപേക്ഷകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. വരും ദിവസങ്ങളിൽ ഇവർക്കെല്ലാം കണക്‌ഷൻ നൽകുമെന്ന് വിതരണ ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎൽ) അധികൃതർ പറഞ്ഞു.

തുടർന്ന് കാഞ്ഞിരോട്, മട്ടന്നൂർ വഴി കണ്ണൂർ നഗരത്തിലേക്ക് സിറ്റി ഗ്യാസ് പദ്ധതി എത്തും. പിന്നീട് കോർപറേഷൻ പരിധിയിലെ വീടുകളിലേക്കും കണക്‌ഷൻ നൽകുമെന്ന് ഐഒഎജിപിഎൽ കണ്ണൂർ, കാസർകോട് ജ്യോഗ്രഫിക്കൽ ഏരിയ ഹെഡ് ജിതേഷ് രാധാകൃഷ്ണൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!