Breaking News
വിരുന്നെത്തി, തുലാത്തുമ്പികൾ
പയ്യന്നൂർ: തുലാമാസം പിറന്നതോടെ മലയാളനാട്ടിൽ തുലാത്തുമ്പികൾ വിരുന്നെത്തി. ലോകസഞ്ചാരത്തിനിടയിലെ ഇടത്താവളമാണ് ഈ തുമ്പികൾക്ക് കേരളം.സാധാരണയായി തുലാവർഷത്തിന് മുന്നോടിയായാണ് ഇവ കേരളത്തിൽ പ്രവേശിക്കാറുള്ളത്. ഇക്കുറിയും പതിവുതെറ്റിക്കാതെയെത്തി ഈ സഞ്ചാരികൾ. അടുത്ത കരകൾ നോക്കി പറക്കാനൊരുങ്ങുന്നതിനിടയിലാണ് കേരളത്തിന്റെ തുലാവർഷക്കുളിരണിയാൻ ഇത്തിരിനാൾ ഇവിടെ കഴിയുന്നത്.മഴക്കുമുമ്പ് ഇവ താണുപറന്ന് കർഷകരെ മഴയുടെ വരവറിയിക്കാറുണ്ട്.
തുലാമാസം കഴിയുന്നതോടെ ഇവ ബംഗാൾ ഉൾക്കടൽ കടന്ന് മറ്റ് വൻകരകൾ ലക്ഷ്യമാക്കി പറക്കുകയാണ് പതിവ്.കേരളത്തിലെ കാലവർഷത്തിന്റെയും തുലാവർഷത്തിന്റെയും ടൈംടേബിൾ തെറ്റിയാൽ പലപ്പോഴും ഇവയുടെ യാത്ര വൈകിയോ നേരത്തെയോ ആകാറുണ്ടെന്ന് തുമ്പിനിരീക്ഷകർ പറയുന്നു. രണ്ടു വർഷം മുമ്പ് കന്നി പകുതിയോടുകൂടിതന്നെ ഇവ കേരളത്തിലെത്തിയിരുന്നു. ഈ സന്ദർഭത്തിൽ മഴയുമുണ്ടായിരുന്നു എന്നത് തുമ്പികളും മഴയും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു.
ധ്രുവപ്രദേശങ്ങളിൽ ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ സഞ്ചാരിത്തുമ്പികളെ (Wandering glider -Pantala flavescens) കണ്ടെത്തിയിട്ടുണ്ട്. ഇവക്കെല്ലാം ചേർന്ന് ഒരൊറ്റ ‘ജനിതക കുളം'(gene pool) ആണുള്ളത്.വിവിധ രാഷ്ട്രങ്ങളിലുള്ളവർ ഇണചേർന്ന് മറ്റൊരുരാജ്യത്ത് മുട്ടയിട്ട് വംശവർധന നടത്തുകവഴി അന്താരാഷ്ട്ര സൗഹൃദത്തിന്റെ കണ്ണികളായി സഞ്ചാരിത്തുമ്പികൾ മാറുന്നു. വന്ന തുമ്പികളെല്ലാം ഇവിടെനിന്ന് തിരിച്ചുപോകാറില്ല.
ചിലത് പക്ഷികളുടെ ആഹാരമായോ വാർധക്യംമൂലമോ ഇല്ലാതാവും. എന്നാൽ, മുട്ടവിരിഞ്ഞുവരുന്ന അടുത്തതലമുറ ഒരു മാസംകൊണ്ട് ജലജീവിതം വെടിഞ്ഞ് ദേശാന്തരഗമനം നടത്തുന്നു.കാറ്റിന്റെ സഹായത്താൽകൂടിയാണ് ഇവ പറക്കുന്നത്. അതു കൊണ്ട് അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദമായിരിക്കാം ഇവയെ തുലാമാസത്തിൽ കേരളത്തിലെത്തിക്കുന്നതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. നഗ്നനേത്രങ്ങൾകൊണ്ട് കാണാനാവാത്ത വായുവിലുള്ള സൂക്ഷ്മജീവികളാണ് (aerial planktons) കടൽ താണ്ടുന്ന ദേശാടനകാലത്ത് ഇവയുടെ പ്രധാന ഭക്ഷണം.
പ്രകൃതിയുടെമേൽ മനുഷ്യൻ നടത്തിയ കൈയേറ്റങ്ങൾ ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തുമ്പികളുടെ എണ്ണം വ്യക്തമാക്കുന്നു.ഇവിടെ സ്ഥിരതാമസമില്ലാത്തതും വംശനാശഭീഷണി കുറയാൻ കാരണമാണ്. എന്നാൽ, മനുഷ്യന്റെ ഇടപെടലിനെ അധികകാലം അതിജീവിക്കാൻ ഇവക്കാവില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.പ്രത്യേകിച്ച് ഇടനാടൻ ചെങ്കൽക്കുന്നുകളും വയലുകളുമാണ് കേരളത്തിൽ ഇവയുടെ ഇഷ്ടയിടങ്ങൾ. കുന്നും വയലും ഇല്ലാതായാൽ തുമ്പികളും അന്യമായേക്കും.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു