കൊമ്മേരി സെയ്ൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർമ്മപെരുന്നാൾ തുടങ്ങി
പുന്നപ്പാലം: കൊമ്മേരി സെയ്ൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപെരുന്നാൾ തുടങ്ങി. ഇടവക വികാരി നോബിൻ.കെ.വർഗീസ് കൊടിയുയർത്തി.തിങ്കളാഴ്ച മുതൽ വ്യാഴായാഴ്ച വരെ വൈകിട്ട് സന്ധ്യാനമസ്കാരം, മധ്യസ്ഥ പ്രാർത്ഥന,ആശീർവാദം.വെള്ളിയാഴ്ച വൈകിട്ട് ആറിന് പെരുന്നാൾ സന്ധ്യാനമസ്കാരം, ഏഴിന് പ്രദക്ഷിണം, ആശീർവാദം.
ശനിയാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്കാരം, ഒൻപതിന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 11 മണിക്ക് പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ്.
