ഖരമാലിന്യ പരിപാലനം:കര്‍മ പദ്ധതി അംഗീകരിച്ച് ആസൂത്രണ സമിതി

Share our post

കണ്ണൂര്‍:ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ജില്ലയിലെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളുടെ കര്‍മപദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആസൂത്രണ സമിതി അധ്യക്ഷ പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

6.85 കോടി രൂപയുടെ പദ്ധതിയില്‍ കോര്‍പ്പറേഷനും ഒമ്പത് നഗരസഭകളും ഏറ്റെടുക്കുന്ന വിവിധ ഖരമാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഈ കര്‍മപദ്ധതി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. ഓണ്‍ലൈന്‍ യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ടി ഒ മോഹനന്‍, അഡ്വ.ബിനോയ് കുര്യന്‍, ടി സരള, അഡ്വ.കെ കെ രത്‌നകുമാരി, വി കെ സുരേഷ് ബാബു, ഇ വിജയന്‍ മാസ്റ്റര്‍, ലിസി ജോസഫ്, വി ഗീത, കെ താഹിറ, എന്‍ പി ശ്രീധരന്‍, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, നഗരസഭ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!