ലഹരിക്കെതിരെ നീണ്ടുനോക്കിയിൽ സമൂഹ ചിത്രരചന

നീണ്ടുനോക്കി:തലക്കാണി ഗവ യു.പി.സ്‌കൂൾ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായിനീണ്ടുനോക്കി ടൗണിൽസമൂഹ ചിത്രരചന നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. പി .ടി .എ പ്രസിഡന്റ് ജിം നമ്പുടാകം അധ്യക്ഷത വഹിച്ചു.
പ്രഥമധ്യാപിക എൻ.സാറ,കെ.സുനിൽ ബാബു,നിമ്മി അനീഷ്,എം.ജി.ഷിജു,ജെയ്‌മോൻ കല്ലുപുരയ്ക്കകത്ത് എന്നിവർ നേതൃത്വം നൽകി.കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പടെ നിരവധി ആളുകൾ പങ്കാളികളായായി.