എംപ്ലോയ്‌മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

Share our post

തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിലും പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം. പി എസ് സി, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എന്നിവ വഴി അനധ്യാപക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും ഈ വിവരം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കുകയും ചെയ്തവര്‍, സ്ഥിരം ജോലി ലഭിച്ചതിനാല്‍ പിന്നീട് പുതുക്കാതെ രജിസ്ട്രേഷന്‍ റദ്ദായവര്‍ എന്നിവര്‍ക്കാണ് അവസരം.

സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളിലെ അധ്യാപക തസ്തികകളിലേക്ക് പരിഗണിക്കാനായി യോഗ്യരായവര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിത മാതൃകയിലുള്ള എന്‍ ഒ സിയും സഹിതം അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലും ഡിസംബര്‍ 31നകം ഹാജരായി രജിസ്ട്രേഷന്‍ പുതുക്കണം. ഫോണ്‍: 04842312944


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!