ശാന്തിഗിരിയിൽ മനുഷ്യചങ്ങലയും റാലിയും

ശാന്തിഗിരി: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ശാന്തിഗിരി കോളിത്തട്ട് ഗവ. എല്‍.പി സ്‌കൂൾ മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു. തുടര്‍ന്ന് ജന ജാഗ്രതാ സമിതിയും, രക്ഷിതാക്കളും, കുട്ടികളും, അധ്യാപകരും ചേര്‍ന്ന് കോളിത്തട്ട് ടൗണില്‍ ലഹരിക്കെതിരെ മനുഷ്യചങ്ങല തീര്‍ത്തു. പ്രഥമധ്യാപിക പി.എ.ലിസി, അധ്യാപകരായ ജി.ആര്‍ ഉല്ലാസ്, ആതിര മോഹനന്‍, എന്‍.ജെ സജിഷ, എം.കെ രജിത എന്നിവര്‍ നേതൃത്വം നല്‍കി.