Breaking News
4 വർഷ ബിരുദക്കാർക്ക് പിജിക്ക് ലാറ്ററൽ പ്രവേശനം , കരിക്കുലം പരിഷ്‌കരണത്തിന് പൊതു മാർഗരേഖ

തിരുവനന്തപുരം: നാലുവർഷ ബിരുദം തെരഞ്ഞെടുക്കുന്നവർക്ക് ബിരുദാനന്തരബിരുദത്തിന് ലാറ്ററൽ പ്രവേശനമടക്കമുള്ള സുപ്രധാന തീരുമാനങ്ങളുമായി ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കൊളോക്വിയം ബുധനാഴ്ച സമാപിച്ചു. രണ്ടുദിവസത്തെ ചർച്ചയിൽനിന്ന് ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടാകും സർക്കാർ മുന്നോട്ടുപോകുകയെന്നും ആരെയും പ്രയാസപ്പെടുത്തുന്ന നടപടി ഉണ്ടാകില്ലെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു മറുപടിയിൽ പറഞ്ഞു.
ബിരുദത്തിന്റെ ആദ്യ വർഷം ജനാധിപത്യം, പരിസ്ഥിതി, ലൈംഗിക വിദ്യാഭ്യാസം, ജെൻഡർ അവബോധം തുടങ്ങിയവയിൽ ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകും. നാലാം വർഷം പ്രോജക്ട്, ഇന്റേൺഷിപ് തുടങ്ങിയവയ്ക്കാകും പ്രാധാന്യം. നാലുവർഷ ബിരുദത്തിലൂടെ ഒരു വർഷം നഷ്‌ടമാകുന്നത് തടയാനാണ് പിജിക്ക് ലാറ്ററൽ പ്രവേശനം അനുവദിക്കുന്നത്. പ്രധാനവിഷയത്തിനു പുറമെ താൽപ്പര്യമനുസരിച്ച് ഏത് വിഷയവും പഠിക്കാൻ അവസരം നൽകുന്ന മൾട്ടി ഡിസിപ്ലിനറി രീതിക്ക് മുൻതൂക്കം നൽകും. ബിരുദം മൂന്നാം വർഷം അവസാനിപ്പിക്കാനും അവസരമുണ്ട്. വിദേശ സർവകലാശാലകൾക്കു സമാനമായി അധ്യാപകർക്ക് സിലബസ് തെരഞ്ഞെടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
സർവകലാശാല നിയമ, പരീക്ഷ, വിദ്യാഭ്യാസ പരിഷ്‌കരണ കമീഷനുകൾ സമർപ്പിച്ച റിപ്പോർട്ടിൽ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമാറ്റം ലക്ഷ്യമിട്ട്, കരിക്കുലം പരിഷ്‌കരണത്തിനുള്ള ശിൽപ്പശാല സംഘടിപ്പിച്ച് നയരൂപീകരണം നടത്തണമെന്ന തീരുമാനവും കൊളോക്വിയത്തിൽ ഉണ്ടായി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ പ്രവേശന നിരക്ക് 75 ശതമാനമാക്കുക, ഉത്തര മലബാറിൽ കൂടുതൽ കോളേജുകളും കോഴ്‌സുകളും അനുവദിക്കുക, പുതുതലമുറ കോഴ്‌സുകൾ ആരംഭിക്കുക, എസ്‌സി/ എസ്‌ടി, വനിത, ട്രാൻസ് ജെൻഡർ പ്രശ്നങ്ങൾ പഠിച്ച് കൂടുതൽ പരിഗണന നൽകുക, വിദ്യാർഥി അവകാശ പത്രികയ്ക്ക് രൂപം നൽകുക, സർവകലാശാലകൾക്ക് ഏകീകൃത അക്കാദമിക് കലണ്ടർ തയ്യാറാക്കുക, അതിലൂടെ പരീക്ഷ, ഫല പ്രസിദ്ധീകരണം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ കൃത്യമാക്കുക തുടങ്ങി പൊതുതാൽപ്പര്യങ്ങൾക്ക് അനുസൃതമായ തീരുമാനങ്ങളും ചർച്ചയിലുണ്ടായി.
സമാപന സമ്മേളനത്തിൽ കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, ഡോ. കെ സുധീന്ദ്രൻ എന്നിവരും സംസാരിച്ചു.
പിജിയും പിഎച്ച്‌ഡിയും ഒരുമിച്ച്
ബിരുദാനന്തര ബിരുദത്തിനൊപ്പം ഗവേഷണവുംകൂടി ചെയ്യാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത കോളേജുകളിൽ ആരംഭിക്കും. ഗവേഷണ ചട്ടങ്ങളിൽ കാലാനുസൃത മാറ്റമുണ്ടാക്കും. ഗവേഷണ വിദ്യാർഥികൾക്ക് അക്കാദമിക് എഴുത്തിൽ പരിശീലനത്തിന് പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കും.
കരിക്കുലം പരിഷ്‌കരണത്തിന്
പൊതു മാർഗരേഖ
സർവകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മാതൃകാ കരിക്കുലം ഫ്രെയിംവർക്ക് രൂപീകരിക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. വിദ്യാർഥികൾക്കും അധ്യാപക, -അനധ്യാപകർക്കും സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കാൻ അവസരം ഉണ്ടാകണം. വീർപ്പുമുട്ടിയുള്ള പഠനവും അധ്യായനവും അംഗീകരിക്കാനാകില്ല.
സ്ഥാപനതലത്തിൽ പ്ലെയ്‌സ്‌മെന്റ് സെല്ലുകൾ ശക്തിപ്പെടുത്തും. ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകും. ജെആർഎഫ്, എസ്‌ആർഎഫ് ഇല്ലാത്ത വിദ്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെലോഷിപ് നൽകുന്നതിന്റെ നടപടി പുരോഗമിക്കുകയാണ്. ഗവേഷണ വിദ്യാർഥികൾക്ക് സെമിനാർ യാത്രാ ഗ്രാന്റുകളും അനുവദിക്കും.ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്വകാര്യപങ്കാളിത്തം ഒഴിവാക്കാനാകില്ല. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നത് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്